യുക്രെയ്നിൽ ചരിത്ര പ്രധാനമായ കത്തീഡ്രൽ ആക്രമിച്ച് റഷ്യ
text_fieldsകിയവ്: യുക്രെയ്നിൽ ആക്രമണം ശക്തമാക്കിയ റഷ്യ തുറമുഖ നഗരമായ ഒഡേസയിൽ ചരിത്രപ്രധാനമായ കത്തീഡ്രലിൽ ബോംബ് വർഷിച്ചു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. സമീപത്തെ മറ്റു ചരിത്ര സ്മാരകങ്ങൾക്കും കേടുപാടുകൾ പറ്റി. 1809ൽ നിർമിച്ച ദേവാലയം 1936ൽ റഷ്യൻ കാലത്ത് തകർക്കപ്പെട്ടിരുന്നു.
യുക്രെയ്ൻ സ്വതന്ത്രമായശേഷം പുനർനിർമിച്ചതാണ്. യുനെസ്കോ പൈതൃക പട്ടികയിൽപെട്ട കത്തീഡ്രലിനുനേരെ നടന്ന ആക്രമണത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി പറഞ്ഞു. എന്നാൽ, കത്തീഡ്രൽ ആക്രമിച്ചിട്ടില്ലെന്നും തീവ്രവാദ കേന്ദ്രങ്ങളായി ഉപയോഗിച്ച ഇടങ്ങളാണ് ലക്ഷ്യംവെച്ചതെന്നും റഷ്യ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.