ലോകത്ത് ഏറ്റവും കൂടുതൽ വിലക്കുകൾ നേരിടുന്ന രാജ്യം- റെക്കോർഡിട്ട് റഷ്യ
text_fieldsമോസ്കോ: യുക്രെയ്ൻ അധിനിവേശം തുടങ്ങി 10 ദിവസങ്ങൾക്കുള്ളിൽ ലോകത്ത് ഏറ്റവും വിലക്കുകൾ ഏർപ്പെടുത്തപ്പെട്ട രാജ്യമായി മാറിയിരിക്കുകയാണ് റഷ്യ. ഇതോടെ ലോകത്ത് ഏറ്റവും കൂടുതല്‍ വിലക്കുകളുണ്ടായിരുന്ന ഇറാന്‍, ഉത്തരകൊറിയ, സിറിയ എന്നീ രാജ്യങ്ങള്‍ റഷ്യയുടെ പിന്നിലായി.
രണ്ട് യുക്രെയ്ൻ പ്രദേശങ്ങൾ സ്വതന്ത്രമാണെന്ന് പ്രഖ്യാപിച്ച റഷ്യയുടെ നടപടിക്ക് പിന്നാലെയാണ് അമേരിക്ക് റഷ്യക്ക് മേൽ ആദ്യം ഉപരോധമേർപ്പെടുത്തിയത്. യുക്രെയൻ അധിനിവേശത്തിന് പിന്നാലെ 2778 പുതിയ വിലക്കുകളാണ് റഷ്യക്ക് മേല്‍ ചുമത്തപ്പെട്ടത്. ഇതോടെ റഷ്യക്ക് മേല്‍ ആകെയുള്ള വിലക്കുകളുടെ എണ്ണം 5530 ആയി ഉയര്‍ന്നു. ആഗോള തലത്തില്‍ രാജ്യങ്ങള്‍ക്ക് മേലുള്ള വിലക്കുകള്‍ പരിശോധിക്കുന്ന വെബ്സൈറ്റാണ് കണക്കുകള്‍ പുറത്ത് വിട്ടത്.
3616 വിലക്കുകളാണ് ഇറാനു മേലുള്ളത്. സിറിയക്കു മേല്‍ 2608 വിലക്കുകളും ഉത്തരകൊറിയക്ക് മേല്‍ 2077 വിലക്കുകളുമുണ്ട്. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളുമാണ് റഷ്യക്കെതിരെ വ്യപക വിലക്കുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 568 വിലക്കുകളാണ് റഷ്യക്ക് മേല്‍ സ്വിറ്റ്‌സര്‍ലന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ 518 ഉം ഫ്രാന്‍സ് 512 ഉം വിലക്കുകള്‍ റഷ്യക്കെതിരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 243 വിലക്കുകളാണ് അമേരിക്കയില്‍ നിന്നും റഷ്യക്കെതിരെ വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.