ലക്ഷം ടൺ ശേഷിയുള്ള വിമാന ഇന്ധന ഡിപ്പോ തകർത്ത് റഷ്യ
text_fieldsമോസ്കോ: യുക്രെയ്നിലെ ലക്ഷം ടണ്ണിലേറെ ശേഷിയുള്ള വിമാന ഇന്ധനഡിപ്പോ തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. ചെർകസി മേഖലയിലെ സ്മില ഗ്രാമത്തിലെ ഡിപ്പോയാണ് ബോംബിട്ട് തകർത്തതെന്ന് മന്ത്രാലയം വാർത്തക്കുറിപ്പിൽ അറിയിച്ചു.
കടുത്ത പോരാട്ടം നടക്കുന്ന ഖേഴ്സൺ മേഖലയിൽനിന്ന് പൊതുജനങ്ങളോട് ഒഴിഞ്ഞുപോകാൻ റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്. കരയുദ്ധത്തിൽ തിരിച്ചടി നേരിട്ട റഷ്യ വ്യോമാക്രമണം ശക്തിപ്പെടുത്തിയിരിക്കുകയാണ്.
ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളെ റഷ്യൻ മിസൈലുകൾ ലക്ഷ്യം വെക്കുന്നു. യുക്രെയ്നിലെ ദശലക്ഷത്തിലധികം വീടുകളിൽ വൈദ്യുതി ഇല്ലാത്ത സാഹചര്യമാണ്.
റഷ്യൻ മിസൈലുകൾ തകർത്തെന്ന് യുക്രെയ്ൻ
കിയവ്: ഒറ്റരാത്രിയിൽ റഷ്യ പ്രയോഗിച്ച 36 റോക്കറ്റുകളിൽ ഭൂരിഭാഗവും വെടിവെച്ച് വീഴ്ത്താൻ യുക്രെയ്ൻ സൈന്യത്തിന് സാധിച്ചതായി പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി പറഞ്ഞു.
മിസൈലുകൾ നൂറുശതമാനവും തകർക്കാനുള്ള സാങ്കേതിക കഴിവ് യുക്രെയ്ൻ സേനക്കില്ല. പങ്കാളികളുടെ സഹായത്തോടെ അത് നേടുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.