ക്രിസ്മസ് ദിനത്തിലും യുക്രെയ്നിൽ ആക്രമണം കടുപ്പിച്ച് റഷ്യ; തൊടുത്തത് 70 മിസൈലുകളും 100 ഡ്രോണുകളും
text_fieldsകിയവ്: ക്രിസ്മസ് ദിനത്തിലും യുക്രെയ്നിൽ ശക്തമായ ആക്രമണം നടത്തി റഷ്യ. ഊർജമേഖലകൾ ലക്ഷ്യമിട്ടായിരുന്നു റഷ്യൻ ആക്രമണമെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് വൊളാദിമിർ സെലൻസ്കി അറിയിച്ചു.
70 മിസൈലുകളും നൂറിലധികം ഡ്രോണുകളും ഉപയോഗിച്ചായിരുന്നു റഷ്യ മനുഷ്യത്വരഹിതമായ ആക്രമണം നടത്തിയതെന്നും ആക്രമണത്തിനായി ക്രിസ്മസ് ദിനം തെരഞ്ഞെടുത്തത് മനപൂർവമാണെന്നും സെലൻസ്കി കുറ്റപ്പെടുത്തി. ഈ വർഷം 13ാം തവണയാണ് യുക്രെയ്നിന്‍റെ ഊർജമേഖല ലക്ഷ്യമിട്ട് റഷ്യ ആക്രമണം നടത്തുന്നത്. ഇപ്പോൾ തന്നെ രാജ്യം കടുത്ത ഊർജക്ഷാമത്തിലൂടെയാണ് കടന്നുപോകുന്നത്.
യുക്രെയ്ൻ തലസ്ഥാനമായ കിയവിലും ഖാർകീവിലും ഉൾപ്പെടെ ശക്തമായ ആക്രമണം ഉണ്ടായതായാണ് റിപ്പോർട്ട്. ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതിശൈത്യത്തെ നേരിടുന്ന യുക്രെയ്നിൽ ഊർജമേഖലയെ ലക്ഷ്യമിട്ട് റഷ്യയുടെ ആക്രമണം തുടരുന്നത് ജനങ്ങളെ വലിയ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സെൻട്രൽ യുക്രെയ്നിയൻ നഗരമായ ക്രിവി റിയയിലെ ഒരു അപ്പാർട്ട്മെന്‍റിൽ ബാലിസ്റ്റിക് മിസൈൽ പതിച്ച് ഒരാൾ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
പരിക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ ഖാർകീവിനെ ലക്ഷ്യമിട്ട് 12 മിസൈലുകളാണ് തൊടുത്തത്. നാലു പേർക്ക് പരിക്കേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.