റഷ്യ യുക്രെയ്ന് നേരെ തൊടുത്തത് 150 ഓളം ഡ്രോണുകൾ; 57 എണ്ണം തകർത്തെന്ന് യുക്രെയ്ൻ, നാല് മരണം
text_fieldsകിയവ്: യുക്രെയ്നിലെ നിരവധി പ്രദേശങ്ങളിൽ റഷ്യൻ ഡ്രോണാക്രമണം. ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു. ഒഡേസ മേഖലയിലും സിറ്റോമിർ നഗരത്തിലും ഒരോരുത്തർക്ക് പരിക്കേറ്റു.
ഞായറാഴ്ച രാത്രി മുതലാണ് വ്യാപക ആക്രമണം നടന്നതെന്ന് അധികൃതർ പറഞ്ഞു. ഡിനിപ്രോപെട്രോവ്സ്ക് മേഖലയിലെ പാവ്ലോഹ്രാഡ് നഗരത്തിൽ തുടർച്ചയായ മൂന്നാം രാത്രിയും ആക്രമണം നടന്നതായി റീജനൽ ഗവർണർ സെർഹി ലിസാക് പറഞ്ഞു.
ഇവിടെ 14 വയസ്സുള്ള പെൺകുട്ടിക്ക് പരിക്കേറ്റു.150ഒാളം ഡ്രോണുകളാണ് യുക്രെയ്നിനു നേരെ തൊടുത്തത്. 57 എണ്ണം തകർത്തതായും 67 എണ്ണം പലയിടത്തും കുടുങ്ങിയതായും യുക്രെയ്ൻ വ്യോമസേന അറിയിച്ചു.
അതേസമയം, ബ്രയാൻസ്ക് അതിർത്തി മേഖലയിേലക്ക് യുക്രെയ്ൻ വിക്ഷേപിച്ച അഞ്ച് ഡ്രോണുകളും ക്രിമിയൻ ഉപദ്വീപിനു മുകളിലൂടെ പറന്ന മൂന്ന് ഡ്രോണുകളും വെടിവെച്ചിട്ടതായി റഷ്യൻ സൈന്യം അറിയിച്ചു.
ഹോർലിവ്ക നഗരത്തിൽ യുക്രെയ്ൻ നടത്തിയ ഷെല്ലാക്രമണത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.