പുടിൻ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നെന്ന റിപ്പോർട്ടുകൾ നിരസിച്ച് റഷ്യ
text_fieldsമോസ്കൊ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന് ഗുരുതര ആരോഗ്യ പ്രശ്‌നമുണ്ടെന്ന ഉറവിടമില്ലാത്ത റഷ്യൻ ടെലിഗ്രാം ചാനൽ അവകാശവാദം നിരസിച്ച് റഷ്യ. പുടിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ശരിയല്ലെന്നും അത്തരത്തിലുള്ള പ്രസ്താവനകളിലും ചർച്ചകളിലും യാതൊരുവിധത്തിലുള്ള യുക്തിയുമില്ലെന്നും അഭിപ്രായപ്പെട്ട റഷ്യ 'ടെലിഗ്രാം ചാനൽ നടത്തിയ പ്രസ്താവനകളെ പൂർണമായും തള്ളിക്കളഞ്ഞു. റഷ്യൻ ഗവണ്മെന്റ് വക്താവ് ദിമിത്രി പെസ്കോവ്, റഷ്യൻ പ്രസിഡന്റ് അപരനെ ഉപയോഗിക്കുന്നുവെന്ന പ്രചാരണങ്ങളെ നിഷേധിച്ചു. "അസംബന്ധമായ തട്ടിപ്പ്" എന്നാണ് ഇത്തരത്തിലുള്ള പ്രചാരണങ്ങളെ അദ്ദേഹം വിശേഷിപ്പിച്ചത്.
പുടിന് ഒക്ടോബർ ഏഴിന് 71 വയസ്സ് പൂർത്തിയായിരുന്നു. പുടിൻ ഗുരുതര ആരോഗ്യ അസ്വസ്ഥതകൾ അനുഭവിക്കുന്നു എന്ന രീതിയിൽ ചില പാശ്ചാത്യ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. റഷ്യൻ ടെലിഗ്രാം ചാനൽ വാർത്ത ഉദ്ധരിച്ചാണ് മാധ്യമങ്ങൾ വാർത്ത ഏറ്റെടുത്തതെന്നാണ് കണ്ടെത്തൽ.
2020ലെ ഒരു അഭിമുഖത്തിൽ, സുരക്ഷാ കാരണങ്ങളാൽ താൻ അപരനെ ഉപയോഗിക്കുന്നെന്ന കിംവദന്തികൾ വ്ലാദിമിർ പുടിൻ നിഷേധിച്ചിരുന്നു, എന്നിരുന്നാലും സുരക്ഷാ കാരണങ്ങളാൽ ഒരാളെ ഉപയോഗിക്കാൻ തനിക്ക് മുമ്പ് അവസരം ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.