റഷ്യൻ വ്യോമസേനാമേധാവിയെ പുറത്താക്കി
text_fieldsമോസ്കോ: റഷ്യൻ വ്യോമസേനാമേധാവി ജനറൽ സെർജി സുറോവികിനെ പുറത്താക്കിയതായി റിപ്പോർട്ട്. ആഴ്ചകളോളം ഇദ്ദേഹം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. മാസങ്ങളോളം റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് നേതൃത്വം കൊടുത്തിരുന്നവരിൽ ഒരാൾ ഇദ്ദേഹമാണ്. എന്നാൽ, കഴിഞ്ഞ ജൂണിൽ വാഗ്നർ കൂലിപ്പട്ടാളം കലാപക്കൊടി ഉയർത്തിയതിനുശേഷം അദ്ദേഹത്തെ പൊതുവേദികളിൽ കാണാനുണ്ടായിരുന്നില്ല.
അദ്ദേഹത്തെ മറ്റൊരു പദവിയിലേക്ക് മാറ്റിയതാണെന്നും ഇപ്പോൾ അവധിയിലാണെന്നും പ്രതിരോധമന്ത്രാലയം ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റഷ്യൻ മാധ്യമം റിപ്പോർട്ട് ചെയ്തു. ജൂൺ 24ന് മോസ്കോയിലേക്ക് മാർച്ച് നടത്തിയ വാഗ്നർ കൂലിപ്പടയോട് മടങ്ങിപ്പോകണമെന്ന് ജനറൽ സുരോവികിൻ വിഡിയോ സന്ദേശത്തിൽ അഭ്യർഥിച്ചിരുന്നു. എന്നാൽ, ബന്ദിയാക്കപ്പെട്ട ഒരാൾ നടത്തുന്ന അഭ്യർഥന പോലെയായി ഇതെന്ന് വിമർശനമുയർന്നു. വാഗ്നർ മേധാവി യെവ്ജനി പ്രിഗോഷിനുമായി നല്ലബന്ധം പുലർത്തിയിരുന്ന ആളുമാണ് ഇദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.