ആ 92 യു.എസ് പൗരന്മാർ രാജ്യത്ത് കാലുകുത്തരുതെന്ന് റഷ്യ
text_fieldsമോസ്കോ: വ്യവസായികളും അധ്യാപകരും മാധ്യമപ്രവർത്തകരുമടക്കം 92 യു.എസ് പൗരന്മാരെ രാജ്യത്ത് പ്രവേശിക്കുന്നതിൽനിന്ന് വിലക്കി റഷ്യ. യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ റഷ്യയെ തോൽപിക്കുക എന്ന നയത്തിനുള്ള മറുപടിയാണ് വിലക്കെന്ന് വിദേശ കാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
എഡിറ്റർ ഇൻ ചീഫ് എമ്മ ടക്കർ അടക്കം വാൾ സ്ട്രീറ്റ് ജേണൽ പത്രത്തിന്റെ നിലവിലത്തെയും മുമ്പത്തെയും സ്റ്റാഫ് അംഗങ്ങളായ 11 പേർ പുതിയ പട്ടികയിലുണ്ട്. കിയവ് ബ്യൂറോ ചീഫ് ആൻഡ്രൂ ക്രാമർ ഉൾപ്പെടെ ന്യൂയോർക് ടൈംസിന്റെ അഞ്ചു പേരെയും വാഷിങ്ടൺ പോസ്റ്റിന്റെ നാലുപേരെയും വിലക്കിയിട്ടുണ്ട്.
പുതിയ പട്ടികയോടെ റഷ്യ നിരോധനം ഏർപ്പെടുത്തിയ യു.എസ് പൗരന്മാരുടെ എണ്ണം 2000 കവിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.