മോസ്കോയെ ലക്ഷ്യമിട്ടുള്ള ഡ്രോൺ ആക്രമണം തകർത്തെന്ന് റഷ്യ
text_fieldsമോസ്കോ: മോസ്കോയെ ലക്ഷ്യമിട്ടുള്ള ഡ്രോൺ ആക്രമണ ശ്രമം തകർത്ത് റഷ്യ. രാജ്യത്തിന്റെ പ്രതിരോധ മന്ത്രാലയമാണ് ഡ്രോൺ ആക്രമണം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. യുക്രെയ്നാണ് സംഭവത്തിന് പിന്നിലെന്ന് റഷ്യ ആരോപിച്ചു.
ഡ്രോൺ ആക്രമണത്തെ തുടർന്ന് റഷ്യയിലെ രണ്ട് വിമാനത്താവളങ്ങൾ അടച്ചിട്ടു. വുകോവ്, കാലുഗ എയർപോർട്ടുകളാണ് അടച്ചിട്ടത്. നഗരത്തിന്റെ തെക്ക്-പടിഞ്ഞാറൻ ഭാഗത്താണ് രണ്ട് വിമാനത്താവളങ്ങളിലും സ്ഥിതി ചെയ്യുന്നത്. തുടർന്ന് വിമാനത്താവളങ്ങൾ തുറന്ന് നൽകുകയും ചെയ്തു.
ഡ്രോൺ ഉപയോഗിച്ച് തീവ്രവാദി ആക്രമണമാണ് റഷ്യക്ക് നേരെ ഉണ്ടായതെന്നും ഇത് പരാജയപ്പെടുത്തിയെന്നുമാണ് റഷ്യൻ പ്രതിരോധമന്ത്രാലത്തിന്റെ അറിയിപ്പ്. ആക്രമണത്തിൽ ആർക്കെങ്കിലും പരിക്കേൽക്കുകയോ മറ്റ് നാശനഷ്ടങ്ങൾ ഉണ്ടാവുകയോ ചെയ്തിട്ടില്ലെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.ആക്രമണത്തെ തുടർന്ന് വുകോവ് എയർപോർട്ടിൽ നിന്നുള്ള വിമാനസർവീസുകൾ പൂർണമായും നിർത്തിവെച്ചു. ചില വിമാനങ്ങൾ മോസ്കോയിലെ തന്നെ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചു വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.