ബാക്മൂത് പിടിച്ചടക്കിയെന്ന് റഷ്യ; നിഷേധിച്ച് യുക്രെയ്ൻ
text_fieldsമോസ്കോ: യുക്രെയ്ൻ നഗരമായ ബാക്മൂത് പിടിച്ചടക്കിയെന്ന് അവകാശപ്പെട്ട് റഷ്യ. യുക്രെയ്നിന്റെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന നഗരമാണ് ബാക്മൂത്. നഗരത്തിനായി റഷ്യയും യുക്രെയ്നും വലിയ പോരാട്ടമാണ് നടത്തിയത്. 15 മാസത്തോളമായി നഗരം പിടിച്ചെടുക്കാൻ റഷ്യ രൂക്ഷമായ പോരാട്ടമാണ് നടത്തിയത്.
ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെ ബാക്മൂത് പൂർണമായും കീഴടങ്ങിയെന്ന് റഷ്യൻ പാരമിലിറ്ററി സംഘം വാങ്ർ ഗ്രൂപ്പിന്റെ തലവൻ യെഗ്നേ പ്രിഗോഷിൻപറഞ്ഞു. നഗരത്തിൽ റഷ്യൻ പതാകകൾ ഉയർത്തുന്ന സൈനികരുടെ വിഡിയോയയും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.
ബാക്മൂത് കീഴടക്കിയ സൈനികരെ അഭിനന്ദിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡമീർ പുടിൻ രംഗത്തെത്തി. ദൗത്യത്തിൽ പങ്കെടുത്ത സൈനികർക്ക് പാരിതോഷികം നൽകുമെന്ന പുടിൻ അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, റഷ്യൻ അവകാശവാദം പുറത്ത് വന്നതിന് പിന്നാലെ ഇക്കാര്യത്തിൽ പ്രതികരിച്ച് യുക്രെയ്നും രംഗത്തെത്തി. ബാക്മൂത് നഗരം വളരെ പ്രധാനപ്പെട്ടതാണെന്നും നഗരത്തിൽ യുക്രെയ്ൻ പ്രതിരോധം തുടരുകയാണെന്നും സൈനിക വക്താവ് സെർഷി പറഞ്ഞു. നഗരം പിടിച്ചടക്കിയെന്ന റഷ്യൻ അവകാശവാദം അദ്ദേഹം നിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.