ക്ലസ്റ്റർ ബോംബ് യുദ്ധം നീളാനിടയാക്കും -റഷ്യ
text_fieldsമോസ്കോ: ക്ലസ്റ്റർ ബോംബ് യു.എസ് യുക്രെയ്ന് നൽകുന്നത് യുദ്ധം നീട്ടിക്കൊണ്ടുപോകാൻ ലക്ഷ്യമിട്ടാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സകറോവ ആരോപിച്ചു. ഈ ആഴ്ച നടക്കുന്ന നാറ്റോ ഉച്ചകോടിയിൽ യുക്രെയ്നിലെ സപൊറീഷ്യ ആണവനിലയത്തിന് യുക്രെയ്ൻ വ്യവസ്ഥാപിതമായ നാശം വരുത്തിയത് ചർച്ച ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു. അതിനിടെ യു.എസ് നൽകുന്ന ക്ലസ്റ്റർ ബോംബ് യുക്രെയ്ൻ ഉപയോഗിക്കരുതെന്ന് കംബോഡിയൻ പ്രധാനമന്ത്രി ഹുൻ സെൻ ആവശ്യപ്പെട്ടു. 1970കളിൽ യു.എസ് കംബോഡിയയിൽ വർഷിച്ച ക്ലസ്റ്റർ ബോംബ് പതിനായിരങ്ങളുടെ ജീവനെടുത്തിരുന്നു.
അരനൂറ്റാണ്ടിന് ശേഷവും ഇതിന്റെ അവശിഷ്ടങ്ങൾ പൂർണമായി നീക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുടിൻ തുർക്കിയ സന്ദർശിക്കും
അങ്കാറ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ആഗസ്റ്റിൽ തുർക്കിയ സന്ദർശിക്കും. യുദ്ധത്തിനിടയിലും യുക്രെയ്നിൽനിന്ന് കരിങ്കടലിലൂടെ ധാന്യ കയറ്റുമതി സാധ്യമാകുന്നത് തുർക്കിയയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ രൂപപ്പെട്ട പ്രത്യേക കരാറിന്റെ അടിസ്ഥാനത്തിലാണ്. നാറ്റോ അംഗരാഷ്ട്രമായ തുർക്കിയ റഷ്യയുമായും യുക്രെയ്നുമായും നല്ല ബന്ധം പുലർത്തുന്നു. തടവുകാരുടെ കൈമാറ്റത്തിലും തുർക്കിയ പ്രസിഡന്റ് ഉർദുഗാന്റെ ഇടനില ഫലം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.