യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യ യുക്രെയ്നെ കുറ്റപ്പെടുത്തുകയാണ് -സെലൻസ്കി
text_fieldsകിയവ്: റഷ്യൻ അധിനിവേശം ഭീരുത്വമെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് വൊളാദമിർ സെലൻസ്കി. യുദ്ധം ആരംഭിച്ച ശേഷം റഷ്യ യുക്രെയ്നെ കുറ്റപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുക്രെയ്നെതിരെ റഷ്യ സമ്പൂർണ്ണ യുദ്ധം ആരംഭിച്ചു. ഇപ്പോൾ അവർ യുക്രെയ്ൻ കുറ്റക്കാരെന്ന് ആരോപിക്കുന്നു. ഈ ആരോപണങ്ങളെല്ലാം റഷ്യയുടെ ഭീരുത്വ നടപടിയാണെന്ന് സെലൻസ്കി പറഞ്ഞു. ആളുകൾക്ക് അവരുടെ തെറ്റുകൾ സമ്മതിക്കാനും മാപ്പ് പറയാനും യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാനും ധൈര്യമില്ലെങ്കിൽ അവർ രാക്ഷസൻമാരെ പോലെ പെരുമാറുമെന്നു സെലൻസ്കി പറഞ്ഞു.
കിയവ് സന്ദർശിക്കുകയും യുക്രെയ്ന് കൂടുതൽ സഹായയങ്ങൽ വാഗ്ദാനം ചെയ്യുകയും ചെയ്ത ബ്രിട്ടനിലെയും ഓസ്ട്രേലിയയിലെയും നേതാക്കൾക്ക് സെലൻസ്കി നന്ദി പറഞ്ഞു.
ഓസ്ട്രിയൻ ചാൻസലർ കാൾ നെഹാമർ കിയവ് സന്ദർശിച്ചപ്പോൾ റഷ്യക്കെതിരെ കൂടുതൽ യൂറോപ്യൻ യൂനിയൻ ഉപരോധങ്ങൾ പ്രതീക്ഷിക്കുന്നതായി അറിയിച്ചിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ തന്റെ സന്ദർശന വേളയിൽ 130 മില്യൺ ഡോളർ ഉയർന്ന ഗ്രേഡ് സൈനിക ഉപകരണങ്ങൾ യുക്രെയ്ന് വാഗ്ദാനം ചെയ്തിരുന്നു. ഇത് കൂടാതെ 500 മില്യൺ ഡോളർ അധിക സാമ്പത്തിക സഹായം നൽകുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
യുക്രെയ്ന്‍റെ കിഴക്കൻ മേഖലകൾ കേന്ദ്രീകരിച്ചാണ് റഷ്യ ഇപ്പോൾ ആക്രമണം തുടരുന്നത്. ആക്രമണം ശക്തമാക്കുന്നതിന് മുമ്പ് ഡോൺബോസ് മേഖലയിൽ നിന്നുൾപ്പടെ കിഴക്കൻ പ്രദേശങ്ങളിൽ നിന്ന് നിരവധി പേരാണ് ഇപ്പോൾ പലായനം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.