ഉപഗ്രഹവേധ മിസൈൽ വിജയകരമായി പരീക്ഷിച്ചതായി റഷ്യ
text_fields
മോസ്കോ: ഭൂമിയിൽ നിന്ന് തൊടുക്കാവുന്ന ഉപഗ്രഹവേധ മിസൈൽ വിജയകരമായി പരീക്ഷിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 1982 മുതൽ ബഹിരാകാശത്തുള്ള, നിലവിൽ പ്രവർത്തനം നിലച്ച റഷ്യയുടെ ടെസ്ലിന-ഡി ഉപഗ്രഹമാണ് മിസൈൽ തകർത്തത്.
അതേസമയം, തകർത്ത ഉപഗ്രഹത്തിെൻറ അവശിഷ്ടങ്ങൾ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രം (ഐ.എസ്.എസ്) ഉൾപ്പെടെയുള്ളവക്ക് ഭീഷണി ഉയർത്തുന്നതായി യു.എസ് ആരോപിച്ചു. കരുതലില്ലാതെ വിനാശകരമായ രീതിയിലാണ് റഷ്യ പരീക്ഷണം നടത്തിയതെന്ന് വിദേശകാര്യ വക്താവ് നെഡ് പ്രൈസ് പറഞ്ഞു. 1,500ലേറെ അവശിഷ്ടങ്ങളാണ് ബഹിരാകാശ ഉപരിതലത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷണം നടക്കുന്ന സമയം സുരക്ഷ മുൻനിർത്തി ഐ.എസ്.എസിലുണ്ടായിരുന്ന ബഹിരാകാശ യാത്രികർ സുരക്ഷ കവചത്തിലേക്ക് മാറി.
അതേസമയം, പരീക്ഷണം ബഹിരാകാശ കേന്ദ്രങ്ങൾക്കോ പര്യവേഷണങ്ങൾക്കോ അപകടം വരുത്തില്ലെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. നേരത്തേ, യു.എസ്, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങൾ ഈ പരീക്ഷണം നടത്തിയതായും മന്ത്രാലയം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.