റഷ്യൻ സൈനികരോടൊപ്പമുള്ള ഇന്ത്യക്കാരെ മടക്കി അയക്കണമെന്ന് വിദേശകാര്യമന്ത്രി
text_fieldsഅസ്താന(കസാഖ്സ്താൻ): റഷ്യൻ സൈന്യത്തോടൊപ്പം യുക്രെയ്ൻ യുദ്ധമേഖലയിലുള്ള ഇന്ത്യക്കാരുടെ സുരക്ഷിതമായ മടക്കം ഉറപ്പുവരുത്തണമെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവിനോട് ആവശ്യപ്പെട്ടു.
ഷാങ്ഹായ് സഹകരണ കൂട്ടായ്മയുടെ (എസ്.സി.ഒ) വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ കസാഖ്സ്താനിലെത്തിയ ജയ്ശങ്കർ റഷ്യൻ വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനത്തിന് ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തിയത്. സന്ദർശനവേളയിൽ പ്രധാനമന്ത്രി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തും. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
റഷ്യൻ സൈനികരുടെ സഹായികളായി 200 ഇന്ത്യക്കാരെ റിക്രൂട്ട്ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. യുദ്ധമേഖലയിൽ നാല് ഇന്ത്യക്കാർ കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം റഷ്യൻ സൈനികരോടൊപ്പമുള്ള ഇന്ത്യക്കാരെ വിട്ടയക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.