യുക്രെയ്ൻ ആക്രമണത്തിൽ തങ്ങളുടെ 63 സൈനികർ കൊല്ലപ്പെട്ടെന്ന് റഷ്യ; 400 റഷ്യൻ സൈനികരെ വധിച്ചെന്ന് യുക്രെയ്ൻ
text_fieldsമോസ്കോ: ഡോണെട്സ്കിലെ മകീവ്കയിൽ താൽക്കാലിക സൈനിക കേന്ദ്രത്തിന് നേരെ യുക്രെയ്ൻ സൈന്യം നടത്തിയ ആക്രമണത്തിൽ തങ്ങളുടെ 63 സൈനികർ കൊല്ലപ്പെട്ടതായി റഷ്യ. യു.എസ് നിർമിതമായ ഹിമാർസ് റോക്കറ്റുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ആക്രമണത്തിന്‍റെ ഉത്തരവാദിത്തം യുക്രെയ്ൻ സൈന്യം ഏറ്റെടുത്തു. അതേസമയം, മകീവ്കയിലെ ആക്രമണത്തിൽ 400 റഷ്യൻ സൈനികരെ കൊലപ്പെടുത്തിയതായാണ് യുക്രെയ്ൻ അവകാശപ്പെട്ടത്. 300ഓളം സൈനികർക്ക് പരിക്കേറ്റതായും യുക്രെയ്ൻ അവകാശപ്പെട്ടു.
മകീവ്കയിൽ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം യുക്രെയ്ൻ ആക്രമണത്തിൽ തകർന്നെന്നും മൂന്ന് റോക്കറ്റ് ആക്രമണങ്ങളെ പ്രതിരോധിച്ചെന്നും റഷ്യൻ പ്രതിരോധ വകുപ്പ് പ്രസ്താവനയിൽ അറിയിച്ചു. ബെറിസ്ലാവ് നഗരത്തിൽ റഷ്യ നടത്തിയ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റതായി യുക്രെയ്നും അറിയിച്ചു.
യുക്രെയ്ൻ-റഷ്യ യുദ്ധത്തിൽ ഇരുപക്ഷവും ശക്തമായി പോരാട്ടം തുടരുകയാണ്. യുക്രെയ്ൻ ശക്തമായി തിരിച്ചടിക്കുന്ന പശ്ചാത്തലത്തിൽ റഷ്യ യുദ്ധമുഖത്തേക്ക് കൂടുതൽ സൈനികരെ അയക്കുമെന്നാണ് റിപ്പോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.