ഉപരോധം അന്താരാഷ്ട്ര ബഹിരാകാശനിലയം തകർക്കും -റഷ്യ
text_fieldsമോസ്കോ: യുക്രെയ്ന് അധിനിവേശത്തെ തുടര്‍ന്ന് പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐ.എസ്.എസ്) തകരാന്‍ ഇടയാക്കുമെന്ന് റഷ്യ മുന്നറിയിപ്പു നൽകി. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്കോസ്മോസിന്റെ തലവന്‍ ദിമിത്രി റോഗോസിനാണ് മുന്നറിയിപ്പു നൽകിയത്.
ഉപരോധം ബഹിരാകാശ നിലയത്തിന് സേവനം നല്കുന്ന റഷ്യന്‍ ബഹിരാകാശ വാഹനങ്ങളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തും. ഇത് നിലയത്തെ നിശ്ചിത ഭ്രമണപഥത്തില്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന സ്റ്റേഷന്റെ റഷ്യന്‍ ഭാഗത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. 500 ടണ്‍ ഭാരമുള്ള നിലയം കടലിലോ കരയിലോ വീഴാന്‍ കാരണമാകും. അതിനാല്‍ ഉപരോധം പിന്‍വലിക്കണമെന്നും റോഗോസിന്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.