അധിനിവേശ മേഖലകളിൽ തെരഞ്ഞെടുപ്പുമായി റഷ്യ
text_fieldsകിയവ്: യുക്രെയ്നിലെ അധിനിവേശ പ്രദേശങ്ങളിൽ തെരഞ്ഞെടുപ്പുമായി റഷ്യ. ഒരു വർഷം മുമ്പ് അനധികൃതമായി പിടിച്ചെടുത്ത പ്രദേശങ്ങളിൽ കൂടുതൽ പിടിമുറുക്കാനുള്ള നീക്കമായാണ് നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നത്.
ഡോണെസ്ക്, ലുഹാൻസ്ക്, ഖേഴ്സൺ, സപ്പോരിഷിയ എന്നിവിടങ്ങളിൽ വെള്ളിയാഴ്ച ആരംഭിച്ച വോട്ടെടുപ്പ് ഞായറാഴ്ച സമാപിക്കും. അതേസമയം, യുക്രെയ്നും പാശ്ചാത്യ രാജ്യങ്ങളും തെരഞ്ഞെടുപ്പിനെ തള്ളിക്കളഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് റഷ്യ നടത്തുന്നതെന്ന് യൂറോപ്പിലെ പ്രമുഖ മനുഷ്യാവകാശ സംഘടനയായ കൗൺസിൽ ഓഫ് യൂറോപ് കുറ്റപ്പെടുത്തി.
അധിനിവേശ പ്രദേശങ്ങളിൽ റഷ്യ നടത്തുന്ന വോട്ടെടുപ്പ് യുക്രെയ്ൻ ജനതക്ക് ഭീഷണിയാണെന്ന് യുക്രെയ്ൻ പാർലമെന്റ് പ്രസ്താവനയിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കരുതെന്ന് യുക്രെയ്ൻ പാർലമെന്റംഗങ്ങൾ മറ്റ് രാജ്യങ്ങളോട് ആവശ്യപ്പെട്ടു. വോട്ടർമാർ തെരഞ്ഞെടുക്കുന്ന പ്രാദേശിക ലെജിസ്ലേച്ചർമാർ ചേർന്നാണ് ഗവർണറെ തെരഞ്ഞെടുക്കുന്നത്. റഷ്യയിലും പ്രാദേശിക തെരഞ്ഞെടുപ്പ് ഇതോടൊപ്പമാണ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.