ഖാർകിവിൽ നിന്ന് റഷ്യൻ സൈന്യം പിന്മാറുന്നതായി യുക്രെയ്ൻ
text_fieldsആഴ്ചകൾ നീണ്ട ആക്രമണം നടത്തിയിട്ടും കാര്യമായ മുന്നേറ്റം സാധ്യമാകാത്ത സാഹചര്യത്തിൽ പടിഞ്ഞാറൻ യുക്രെയ്ൻ നഗരമായ ഖാർകിവിൽ നിന്ന് റഷ്യൻ സൈന്യം പിന്മാറുകയാണെന്ന് റിപ്പോർട്ട്.
റഷ്യൻ അധിനിവേശത്തെ ചെറുക്കാൻ യുക്രെയ്ൻ സൈന്യം കഴിവിന്റെ പരമാവധി ചെയ്യുന്നുണ്ടെന്നും ബാക്കിയുള്ള കാര്യങ്ങൾ യൂറോപ്പിന്റെ സഖ്യകക്ഷികളുടെയും സഹായമനുസരിച്ചായിരിക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി വ്യക്തമാക്കി. കിഴക്കൻ മേഖലയിലെ വ്യവസായ മേഖലയായ ഡോൺബാസിലെ ഗ്രാമങ്ങൾ ഒന്നൊന്നായി യുക്രെയ്ൻ സൈന്യം തിരിച്ചുപിടിച്ചു. യുക്രെയ്ൻ തലസ്ഥാനമായ കിയവ് പിടിച്ചെടുക്കുന്നതിൽ പരാജയപ്പെട്ടാണ് റഷ്യ ഡോൺബാസിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്.
എന്നാൽ ഇവിടെയും പിടിച്ചുനിൽക്കാനാവാതെ റഷ്യൻ സൈന്യം വിയർക്കുകയാണ്. റിപ്പബ്ലിക്കൻ നേതാവ് മിച്ച് മക് കേണലിന്റെ നേതൃത്വത്തിൽ യു.എസ് സെനറ്റ് സംഘം സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി. യുദ്ധം ആഗോളപ്രശ്നമായി മാറിയ സാഹചര്യത്തിൽ റഷ്യക്ക് സഹായം നൽകുന്നതിൽ നിന്ന് ചൈന പിന്തിരിയണമെന്ന് ജി7 ഉച്ചകോടി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.