ബഖ്മുതിൽ റഷ്യൻ മുന്നേറ്റം
text_fieldsകിയവ്: യുക്രെയ്നിന്റെ കിഴക്കൻ നഗരമായ ബഖ്മുതിൽ റഷ്യൻ സേനക്ക് മുന്നേറ്റം. ബഖ്മുത് പിടിച്ചടക്കുന്നത് ഡോൺബാസ് വ്യവസായ മേഖലയിൽ നിയന്ത്രണം സാധ്യമാക്കുമെന്നാണ് റഷ്യ കരുതുന്നത്.റഷ്യ കനത്ത ആക്രമണം നടത്തുന്ന ഇവിടെനിന്ന് സിവിലിയന്മാർ ഭൂരിഭാഗവും ഒഴിഞ്ഞുപോയി. 70,000 പേർ താമസിച്ചിരുന്നിടത്ത് 4500 പേർ മാത്രമേ ഇപ്പോൾ ഇവിടെയുള്ളൂ.
പ്രതിരോധിക്കാൻ കഴിഞ്ഞില്ലെങ്കിൽ യുക്രെയ്ൻ സൈന്യം ഇവിടെനിന്ന് പിൻവാങ്ങാനിടയുണ്ട്. എന്തു വിലകൊടുത്തും ഇത് കൈവശം വെക്കുന്നതിൽ അർഥമില്ലെന്നും ഉടനെയോ പിന്നീടോ ബഖ്മുത് വിടേണ്ടിവരുമെന്നും യുക്രെയ്ൻ പാർലമെന്റ് അംഗം സെർഹി റഖ്മാനിൻ ദേശീയ റേഡിയോയിൽ പറഞ്ഞത് ഈ സൂചനയാണ് നൽകുന്നത്.
ബഖ്മുതിൽ സേനയെ നയിച്ചിരുന്ന കമാൻഡറെ കഴിഞ്ഞയാഴ്ച യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി നീക്കിയിരുന്നു. അതിനിടെ യുക്രെയ്നിൽ ശൈത്യകാലം അവസാനിച്ച് വസന്തത്തിലേക്ക് കടന്നു. യുദ്ധത്തിനൊപ്പം അതിശൈത്യവും കൂടി ആയതോടെ യുക്രെയ്ൻ ജനത ദുരിതത്തിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.