യുക്രെയ്ൻ അതിർത്തിയിൽ റഷ്യൻ സൈന്യം; മുന്നറിയിപ്പുമായി യു. എസ്
text_fieldsകിയവ്: യുക്രെയ്ൻ അതിർത്തിയിലും റഷ്യൻ നിയന്ത്രിത ക്രീമിയയിലും സൈന്യത്തെ വിന്യസിച്ച് റഷ്യ. ഇതോടെ മേഖലയിൽ യുദ്ധമേഘങ്ങൾ ഉരുണ്ടുകൂടി.
ആഭ്യന്തര കലാപ സാധ്യതയും റഷ്യൻ ഭാഷ സംസാരിക്കുന്ന ന്യൂനപക്ഷങ്ങൾക്കു മേൽ വംശഹത്യാ ആക്രമണവുമുൾപ്പെടെയുള്ള കാരണങ്ങളാണ് സൈനിക വിന്യാസത്തെ ന്യായീകരിക്കാൻ റഷ്യ പറയുന്നത്. എന്നാൽ, റഷ്യയുടെ പതിവിൽ കവിഞ്ഞ സൈനിക വിന്യാസം ഉറക്കം കെടുത്തുന്നുവെന്ന് യുക്രെയ്ൻ പറയുന്നു.
സൈനിക വിന്യാസത്തിന് റഷ്യ ഉന്നയിക്കുന്ന കാരണങ്ങൾ പലതാണെങ്കിലും യുക്രെയ്ൻ വീണ്ടും ആഭ്യന്തര യുദ്ധത്തിലേക്കാണെന്ന് ക്രൈംലിൻ പ്രസ് സെക്രട്ടറി ദിമിത്രി പെഷ്കോവ് പറയുന്നു. യുക്രെയ്നിലെ സൈനിക ഇടപെടൽ ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി.
അതേ സമയം, യുക്രെയ്നിൽ വംശീയ ന്യൂനപക്ഷങ്ങൾക്കെതിരായ വികാരം ശക്തമായി വരുന്നത് റഷ്യയെ ആശങ്കപ്പെടുത്തുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.