യുക്രെയ്നിൽ റഷ്യൻ ആക്രമണം; ഏഴു മരണം
text_fieldsകിയവ്: അധിനിവേശം മൂന്നുവർഷം പൂർത്തിയാകാനടുത്തെത്തിയ യുക്രെയ്നിൽ കനത്ത ബോംബിങ് തുടർന്ന് റഷ്യ. ആണവ വൈദ്യുതി നിലയം സ്ഥിതി ചെയ്യുന്ന സപോറിഷ്യ പട്ടണത്തിൽ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ കെട്ടിടം തകർന്നു.
ഏഴുപേർ മരിച്ച സംഭവത്തിൽ 22 പേർക്ക് പരിക്കേറ്റു. അഞ്ചുപേർ കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്.
ചൊവ്വാഴ്ച രാജ്യത്ത് സന്ദർശനത്തിനെത്തിയ അന്താരാഷ്ട്ര ആണവോർജ ഏജൻസി വാഹനം ആക്രമിക്കപ്പെട്ടിരുന്നു. ഡ്രോൺ പതിച്ചുള്ള ആക്രമണത്തിൽ ആർക്കും പരിക്കില്ല. ഉത്തരവാദിത്തം സംബന്ധിച്ച് ഇരുരാജ്യങ്ങളും പരസ്പരം പഴിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.