യുക്രെയ്നിൽ റഷ്യൻ ആക്രമണം; 19 പേർ കൊല്ലപ്പെട്ടു
text_fieldsകിയവ്: യുക്രെയ്നിൽ റഷ്യ നടത്തിയ രൂക്ഷമായ ആക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാവിലെയാണ് രാജ്യത്തിന്റെ മധ്യഭാഗത്തുള്ള ഉമാൻ നഗരത്തിനുനേരെ 20 ക്രൂസ് മിസൈലുകളും രണ്ട് ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയത്.
ഒരു അപ്പാർട്മെന്റ് കെട്ടിടത്തിൽ പതിച്ച രണ്ട് മിസൈലുകളാണ് മിക്കവരുടെയും മരണത്തിനിടയാക്കിയത്. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. തലസ്ഥാനമായ കിയവിനുനേരെയും മിസൈൽ ആക്രമണമുണ്ടായി. എന്നാൽ, നാശനഷ്ടങ്ങളുണ്ടായതായി റിപ്പോർട്ടില്ല. യുക്രെയ്ൻ വ്യോമസേന 11 ക്രൂസ് മിസൈലുകളും രണ്ട് ഡ്രോണുകളും തകർത്തതായി നഗര ഭരണകൂടം അറിയിച്ചു.
ഉമാനിലെ ഒമ്പത് നില പാർപ്പിട കെട്ടിടത്തിൽ മിസൈൽ പതിച്ചതിനെത്തുടർന്ന് 17 പേരാണ് കൊല്ലപ്പെട്ടത്. 10 വയസ്സുള്ള രണ്ട് കുട്ടികളും ഒരു ശിശുവും മരിച്ചവരിൽ ഉൾപ്പെടുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ ആന്തരിക രക്തസ്രാവമുണ്ടായതിനെത്തുടർന്ന് സമീപത്തെ കെട്ടിടത്തിൽ താമസിച്ചിരുന്ന 75കാരിയും മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.