ചെചൻ വംശജെൻറ കൊലക്ക് പിന്നിൽ റഷ്യ –ജർമൻ കോടതി
text_fieldsബെർലിൻ: രണ്ടുവർഷം മുമ്പ് ബെർലിനിൽ ചെചൻ വംശജനെ വധിച്ചത് റഷ്യൻ സർക്കാറിെൻറ നിർദേശപ്രകാരമെന്ന് ജർമൻ കോടതി. ജോർജിയൻ പൗരത്വം നേടിയ ചെചൻ വംശജൻ സലിംഖാൻ സുൽത്താനോവിച്ച് ഖാൻഗോഷ്വ്ലിയുടെ കൊലപാതകത്തിലാണ് കോടതിയുടെ നിരീക്ഷണം. കേസിലെ പ്രതിയായ റഷ്യൻ പൗരൻ വാദിം ക്രാസികോവിനെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിക്കുകയും ചെയ്തു.
2019 ആഗസ്റ്റ് 23 നാണ് ബെർലിനിലെ പാർക്കിൽ വിശ്രമിക്കുകയായിരുന്ന സലിംഖാനെ ക്രാസികോവ് വെടിവെച്ചുകൊല്ലുന്നത്. റഷ്യൻ രഹസ്യാന്വേഷണ ഏജൻസിയായ എഫ്.എസ്.ബിയുടെ ഭാഗമായിരുന്നു ക്രാസികോവ്. വ്യാജ പ്പേരിലാണ് അയാൾ ജർമനിയിലെത്തിയത്. രണ്ടാം ചെചൻ യുദ്ധകാലത്ത് ചെചൻ സൈന്യത്തിൽ പ്ലാറ്റൂൺ കമാൻഡറായിരുന്നു സലിംഖാൻ. 2008 ലെ റഷ്യ-ജോർജിയ യുദ്ധത്തിൽ ജോർജിയൻ സൈന്യത്തിെൻറ ഭാഗവുമായിരുന്നു. പിന്നീട് റഷ്യൻ ചാരന്മാർക്കെതിരെ പ്രവർത്തിക്കുന്ന ജോർജിയൻ ഇൻറലിജൻസ് യൂനിറ്റിെൻറ മുഖ്യ വിവരദാതാവായും സലിംഖാൻ പ്രവർത്തിച്ചു. ഇതുകാരണമാണ് റഷ്യ സലിംഖാനെതിരെ തിരിഞ്ഞത്.
ജർമനിയും റഷ്യയും തമ്മിൽ വലിയ നയതന്ത്ര കലഹത്തിന് വഴിവെച്ചതായിരുന്നു സലിംഖാെൻറ കൊലപാതകം. സംഭവത്തിന് പിന്നാലെ രണ്ടു റഷ്യൻ നയതന്ത്ര പ്രതിനിധികളെ ജർമനി പുറത്താക്കിയിരുന്നു. പകരമായി ജർമൻ ഉദ്യോഗസ്ഥരെ റഷ്യയും പുറത്താക്കി. കൊലപാതകത്തിന് മാസങ്ങൾക്കു ശേഷം വിഷയത്തിൽ പ്രതികരിച്ച റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ സലിംഖാൻ ഒരു കൊള്ളക്കാരനും കൊലപാതകിയുമായിരു ന്നുവെന്ന് ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.