12 ദിവസത്തെ ശാന്തതക്കുശേഷം യുക്രെയ്നിൽ റഷ്യൻ ഡ്രോൺ ആക്രമണം
text_fieldsകിയവ്: 12 ദിവസത്തെ ശാന്തതക്കുശേഷം യുക്രെയ്നുമേൽ വീണ്ടും ആക്രമണവുമായി റഷ്യ. തലസ്ഥാനമായ കിയവിൽ റഷ്യ ഡ്രോൺ ആക്രമണം നടത്തിയതായി അധികൃതർ അറിയിച്ചു. ഇറാൻ നിർമിത ഷാഹിദ് ഡ്രോണുകളാണ് ആക്രമണം നടത്തിയത്. ഇവ വെടിവെച്ചു വീഴ്ത്തിയതായി കിയവ് സിറ്റി ഭരണത്തലവൻ സെർഹി പോപ്കോ പറഞ്ഞു.
രാജ്യത്താകെ എട്ട് ഷാഹിദ് ഡ്രോണുകളും മൂന്ന് കാലിബർ ക്രൂസ് മിസൈലുകളുമാണ് ആക്രമണം നടത്തിയതെന്ന് സൈനിക അധികൃതർ പറഞ്ഞു. അതേസമയം, തകർന്ന ഡ്രോണിന്റെ അവശിഷ്ടം തട്ടി ഒരാൾക്ക് പരിക്കേറ്റതായി കിയവ് റീജനൽ ഗവർണർ റുസ്ലാൻ ക്രാവ്ഷെങ്കേ പറഞ്ഞു. അതിനിടെ, ഭാഗികമായി യുക്രെയ്ൻ അധിനിവേശം നടത്തിയ ഖെർസോൻ പ്രവിശ്യയിൽ അർധരാത്രി റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ 13കാരന് പരിക്കേറ്റതായി യുക്രെയ്ൻ ഭരണകൂട വക്താവ് ഒലക്സണ്ടർ ടൊലൊകൊന്നികോവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.