റഷ്യൻ സേന തടങ്കൽ കേന്ദ്രം ആക്രമിച്ച് തടവുകാരെ വധിച്ചു
text_fieldsമോസ്കോ: തെക്കൻ റഷ്യയിലെ തടങ്കൽ കേന്ദ്രത്തിൽ ഇരച്ചുകയറിയ സുരക്ഷാസേന ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന തടവുകാരെ വധിച്ചു. രണ്ട് ജീവനക്കാരെ ഇവർ ബന്ദികളാക്കിയെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്ന് സർക്കാർ ധനസഹായത്തോടെയുള്ള വാർത്താ ചാനൽ റിപ്പോർട്ട് ചെയ്തു. എത്രപേർ മരിച്ചുവെന്ന് വ്യക്തമല്ല.
സംഭവസമയത്ത് നിരവധി ആംബുലൻസുകൾ ജയിലിൽ എത്തുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ജയിലിൽനിന്ന് വെടിയൊച്ച കേട്ടതായി സ്ഥലത്തുണ്ടായിരുന്ന മാധ്യമ പ്രവർത്തകരും റിപ്പോർട്ട് ചെയ്തു.
റോസ്തോവ്-ഓൺ-ഡോണിലെ വിചാരണക്കുമുമ്പ് പാർപ്പിക്കുന്ന തടങ്കൽ കേന്ദ്രത്തിലാണ് സംഭവം. നേരത്തെ, ആറ് ബന്ദികൾ തടങ്കൽ കേന്ദ്രത്തിലുണ്ടെന്നാണ് വാർത്താ ഏജൻസിയായ ടാസ് വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.