യുക്രെയ്നിൽ റഷ്യൻ മാധ്യമ പ്രവർത്തക കൊല്ലപ്പെട്ടു
text_fieldsകിയവ്: യുക്രെയ്നിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ റഷ്യൻ മാധ്യമ പ്രവർത്തക കൊല്ലപ്പെട്ടു. യുക്രെയ്ൻ തലസ്ഥാനമായ കിയവിലെ പോഡിൽ ജില്ലയിലെ താമസമേഖലയിൽ ബുധനാഴ്ചയാണ് സംഭവം. റഷ്യൻ ആക്രമണത്തിന്റെ നാശനഷ്ടങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് ദുരന്തം. റഷ്യൻ വെബ്സൈറ്റായ 'ദ ഇൻസൈഡറി'ലെ മാധ്യമ പ്രവർത്തക ഒക്സാന ബൗലിനയാണ് മരിച്ചത്.
മറ്റൊരു സിവിലിയനും ഷെല്ലാക്രമണത്തിൽ മരിച്ചു. കഴിഞ്ഞവർഷം തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുന്നതുവരെ റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുടെ അഴിമതി വിരുദ്ധ ഫൗണ്ടേഷനിൽ ഒക്സാന പ്രവർത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.