ആണവ മിസൈലുകൾ തൊടുത്ത് റഷ്യൻ സൈനിക പരിശീലനം
text_fieldsമോസ്കോ: ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള മിസൈലുകൾ തൊടുത്ത് സൈന്യം പരിശീലനം നടത്തിയിരുന്നെന്ന റഷ്യയുടെ വെളിപ്പെടുത്തലിൽ ആശങ്കയുമായി ലോകം. യുക്രെയ്ന് സൈനികരും സാധാരണക്കാരും കഴിയുന്ന മരിയുപോളിലെ അസോവ്സ്റ്റാള്‍ ഉരുക്കുഫാക്ടറിക്കു നേരെ റഷ്യന്‍ സൈന്യം കടുത്ത ആക്രമണം തുടരുന്നതിനിടെയാണ് ആണവ മിസൈലുകൾ പരീക്ഷിച്ചെന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നത്.
പടിഞ്ഞാറന്‍ നഗരമായ കലിനിന്‍ഗ്രാഡിലാണ് റഷ്യന്‍ സൈന്യം ഇത്തരത്തിൽ മിസൈൽ പരിശീലനം നടത്തിയതെന്നാണ് റിപ്പോർട്ട്. പോളണ്ടിനും ലിത്വേനിയക്കും ഇടയിലുള്ള ബാള്‍ട്ടിക് സമുദ്രമേഖലയിലാണ് റഷ്യന്‍ സൈന്യം ആണവ പോര്‍മുന വഹിക്കാന്‍ ശേഷിലുള്ള ഇസ്കാന്‍ഡര്‍ മൊബൈല്‍ ബാലിസ്റ്റിക് മിസൈല്‍ സംവിധാനത്തിന്റെ 'ഇലക്ട്രോണിക് ലോഞ്ച്' നടത്തിയതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചത്.
ഒറ്റ, ഇരട്ട ലക്ഷ്യങ്ങള്‍ക്കു നേരെ മിസൈലുകള്‍ തൊടുത്തായിരുന്നു പരീക്ഷണം. നൂറോളം സൈനികരാണു പരീക്ഷണത്തില്‍ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.