യുക്രെയ്ൻ നഗരമായ ലൈമാനിൽ റഷ്യയുടെ ഷെല്ലാക്രമണം; എട്ടു പേർ കൊല്ലപ്പെട്ടു
text_fieldsകിയവ്: യുക്രെയ്ൻ നഗരമായ ലൈമാനിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. 13 പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം രാവിലെ പത്തോടെയായിരുന്നു ആക്രമണം.
ജനവാസ മേഖലയിലാണ് ഷെല്ലുകൾ പതിച്ചത്. മേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
അതേസമയം, യുക്രെയ്നിലെ റഷ്യൻ അധിനിവേശം 500 ദിവസം പിന്നിട്ടു. വളരെ പെട്ടെന്ന് രാജ്യം കീഴടക്കി അധിനിവേശം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ പോരാട്ടമുഖത്തേക്കിറങ്ങിയ റഷ്യ ഇപ്പോഴും ഫലമൊന്നുമില്ലാത്ത യുദ്ധം തുടരുകയാണ്. ഇതിനകം റഷ്യ കൈവശപ്പെടുത്തിയത് കേവലം 20 ശതമാനത്തിൽതാഴെമാത്രം യുക്രെയ്ൻ പ്രദേശമാണ്.
63 ലക്ഷം യുക്രെയ്നികളാണ് യുദ്ധത്തെത്തുടർന്ന് അഭയാർഥികളായി മാറിയത്. യുക്രെയ്നിൽ 9083 സാധാരണക്കാർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സംഘടന പറയുന്നു. യഥാർഥ മരണനിരക്ക് ഇതിലും ഉയർന്നേക്കുമെന്നാണ് ഭയപ്പെടുന്നത്. ഇരുഭാഗത്തും കൊല്ലപ്പെട്ട സൈനികരുടെ കണക്ക് കൃത്യമായി ലഭ്യമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.