സ്കൂളിൽ കൗമാരക്കാരന്റെ ചാവേറാക്രമണം; 10 വിദ്യാർഥികൾക്ക് ഗുരുതര പരിക്ക്
text_fieldsമോസ്കോ: റഷ്യയിലെ സ്കൂളിൽ കൗമാരക്കാരൻ നടത്തിയ ചാവേറാക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. 18 വയസുകാരനാണ് സ്ഫോടക വസ്തുക്കളുമായി എത്തി സ്വയം പൊട്ടിത്തെറിക്കാൻ ശ്രമിച്ചത്. ഇയാൾ ഗുരുതര പരിക്കുകളോടെ ചടികിത്സയിലാണ്.
സംഭവത്തിൽ പത്ത് പേർക്ക് പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങൾ അറിയിച്ചു. സ്ഫോടനം നടത്തിയ ആളുടെ നില ഗുരുതരമാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വ്ലാഡിസ്ലാവ് സ്ട്രുഷെങ്കോവ് എന്നാണ് അക്രമിയുടെ പേരെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്തു.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സ്കൂളിലെ അധ്യാപകരോടോടും വിദ്യാർഥികളോടോ ഉള്ള വൈരാഗ്യമാകാം ഇത്തരത്തിൽ ഒരു കൃത്യം ചെയ്യാൻ കൗമാരക്കാരനെ പ്രേരിപ്പിച്ചതെന്ന് റഷ്യയുടെ ഇന്റർഫാക്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.