യുക്രെയ്നിലെ കുട്ടികളെ നിലയില്ലാത്ത വെള്ളത്തിലേക്ക് തള്ളിയിട്ട് കൊല്ലാൻ ആഹ്വാനം; മാധ്യമപ്രവർത്തകന് തടവു ശിക്ഷ
text_fieldsകീവ്: വിവാദ പരാമർശം നടത്തിയ റഷ്യൻ മാധ്യമപ്രവർത്തകന് അഞ്ച് വർഷം തടവു ശിക്ഷ. യുക്രെനിയൻ കുഞ്ഞുങ്ങളെ മുക്കിക്കൊല്ലാൻ ആഹ്വാനം ചെയ്തായിരുന്നു വിവാധ പരാമർശം. ആന്റൺ ക്രസോവ്‌സ്‌കി എന്ന ടി.വി അവതാരകനാണ് കോടതി ശിക്ഷ വിധിച്ചത്. റഷ്യയുടെ ദേശീയ ചാനലിലാണ് ക്രസോവ്‌സ്‌കി വിവാദ പരാമർശം നടത്തിയത്.
ഇയാൾ ഒളിവിലാണെന്നാണ് പുറത്തുവരുന്ന വാർത്തകൾ. യുക്രെയ്നിൽ വംശഹത്യക്ക് ആഹ്വാനം ചെയ്തു എന്നും യുക്രെയ്ന്റെ ഭരണഘടന അട്ടിമറിക്കാൻ ന്യായവാദം നടത്തി എന്നതുമാണ് ക്രസോവ്‌സ്‌കിയ്‌ക്കെതിരെയുള്ള കുറ്റങ്ങൾ.
റഷ്യക്കാരെ കടന്നുകയറ്റക്കാരായി കാണുന്ന കുട്ടികളെ നിലയില്ലാത്ത വെള്ളത്തിലേക്ക് തള്ളിയിട്ട് കൊല്ലണം എന്നായിരുന്നു ഇയാളുടെ പരാമർശം. വിവാദമായതിനെ തുടർന്ന് ക്രസോവ്‌സ്‌കി ഖേദം പ്രകടിപ്പിച്ചെങ്കിലും ഔദ്യോഗിക പദവികളിൽ നിന്നും യൂറോപ്യൻ യൂണിയൻ ഇയാളെ പുറത്താക്കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി മുതൽ യുക്രൈനിലെ റഷ്യൻ അതിക്രമത്തെ ക്രസോവ്‌സ്‌കി പരസ്യമായി പിന്തുണച്ചിരുന്നു. ഒളിവിലുള്ള ഇയാളെ പുറത്തു കൊണ്ടു വരാനുള്ള ശ്രമങ്ങൾ നടത്തി വരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.