റഷ്യ കോവിഡ് വാക്സിൻ പൊതുജനങ്ങൾക്ക് നൽകിത്തുടങ്ങി
text_fieldsമോസ്കോ: ലോകത്തെ ആദ്യ കോവിഡ് വാക്സിന് അനുമതി നൽകിയ റഷ്യ ഇപ്പോൾ വാക്സിൻ പൊതുജനങ്ങൾക്ക് നൽകിത്തുടങ്ങി. വാക്സിെൻറ പ്രദേശിക വിതരണം ഉടൻ ആരംഭിക്കുമെന്ന് റഷ്യൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റഷ്യൻ തലസ്ഥാന നഗരിയിലെ ഭൂരിഭാഗം ജനങ്ങൾക്കും ഏതാനും മാസങ്ങൾക്കകം തന്നെ വാക്സിനേഷൻ പൂർത്തിയാകുമെന്ന് മോസ്കോ മേയർ പറഞ്ഞു.
സ്പുട്നിക്-5 എന്ന പേരിൽ ഗമലേയ നാഷണൽ റിസർച്ച് സെൻറർ ഓഫ് എപിഡമോളജി ആൻഡ് മൈക്രോബയോളജിയും റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെൻറ് ഫണ്ടും ചേർന്നാണ് വാക്സിൻ വികസിപ്പിച്ചത്. ആഗസ്റ്റ് 11ന് റഷ്യൻ ആരോഗ്യ മന്ത്രാലയം വാക്സിൻ രജിസ്റ്റർ ചെയ്തു. പരീക്ഷണത്തിെൻറ ഭാഗമായി വാക്സിൻ സ്വീകരിച്ചവരുടെ ശരീരത്തിൽ കോവിഡിനെതിരായ ആൻറിബോഡി ഉണ്ടായെന്ന് അധികൃതർ അവകാശപ്പെട്ടു.
എന്നാൽ, മഹാമാരിക്ക് വാക്സിൻ വികസിപ്പിക്കുന്നതിൽ രാജ്യങ്ങൾ തമ്മിൽ മത്സരം നടക്കുന്ന സാഹചര്യത്തിൽ റഷ്യയുടെ അവകാശവാദത്തിൽ നിരവധിപേർ സംശയമുന്നയിച്ചു. ഇതേതുടർന്ന് ത െൻറ മകൾക്ക് വാകിസൻ നൽകിയതായി പ്രഖ്യാപിച്ച് പ്രസിഡൻറ് വ്ളാദിമിർ പുടിൻ തന്നെ രംഗത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.