മെറ്റയെ തീവ്രവാദ സംഘടനയാക്കി റഷ്യ
text_fieldsമോസ്കോ: ഫേസ്ബുക്കിന്റെ ഉടമസ്ഥരും യു.എസ് ടെക് ഭീമനുമായ മെറ്റയെ തീവ്രവാദ സംഘടനയാക്കി റഷ്യ. രാജ്യത്തിന്റെ സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കുന്ന ഏജൻസിയായ റോസ്ഫിൻമോണിറ്ററിങ്ങാണ് മെറ്റയെ തീവ്രവാദികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.
മെറ്റ റഷ്യയിൽ തീവ്രവാദ പ്രവർത്തനം നടത്തിയെന്ന ആരോപണത്തിൽ യു.എസ് ടെക് ഭീമന്റെ ഹരജി മോസ്കോ കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. റഷ്യയിൽ തീവ്രവാദ പ്രവർത്തനങ്ങളൊന്നും നടത്തിയിട്ടില്ലെന്നും റഷോഫോബിയക്കെതിരായാണ് (റഷ്യയെ കുറിച്ച് ഭയം ജനിപ്പിക്കൽ) പ്രവർത്തിച്ചതെന്നും മെറ്റയുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ, ഈ വാദം കോടതി മുഖവിലക്കെടുത്തില്ല.
മാർച്ചിൽ റഷ്യ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും നിരോധിച്ചിരുന്നു. റഷോഫോബിയക്കെതിരെ ഫേസ്ബുക്ക് നടപടിയെടുക്കുന്നില്ലെന്നും റഷ്യ ആരോപിച്ചു. നേരത്തെ റഷ്യയിൽ വരുന്നതിന് വിലക്കേർപ്പെടുത്തിയ യു.എസ് പൗരൻമാരുടെ പട്ടികയിൽ മെറ്റ സി.ഇ.ഒ മാർക്ക് സൂക്കർബർഗും ഉൾപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.