ലക്ഷ്യം നേടുംവരെ സൈനിക നടപടി തുടരുമെന്ന് റഷ്യ, വിജയം നമ്മുടേതെന്ന് സെലൻസ്കി
text_fieldsകിയവ്: റഷ്യയുടെ എല്ലാ ലക്ഷ്യങ്ങളും കൈവരിക്കുന്നത് വരെ യുക്രെയ്നിലെ 'പ്രത്യേക സൈനിക നടപടി' തുടരുമെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. ഡൊനെറ്റ്സ്ക്, ലുഹാൻസ്ക് മേഖലയിലെ ആളുകളെ സംരക്ഷിക്കുകയാണ് പ്രധാന ലക്ഷ്യങ്ങളിലൊന്നെന്നും അവരുടെ സംരക്ഷണം ഉറപ്പാക്കാൻ നടപടികൾ കൈക്കൊണ്ടതായും ചിലത് ഫലവത്തായതായും പെസ്കോവ് പറഞ്ഞു. യുക്രെയ്നിലെ നാസി അനുകൂല സായുധ സേനയിലും ദേശീയവാദികളിലും നിന്ന് നിരവധി കേന്ദ്രങ്ങൾ മോചിപ്പിക്കപ്പെട്ടതായി യുക്രെയ്നിലെ അധികാരികളെ നവ-നാസികളും ദേശീയ വാദികളുമാണെന്ന റഷ്യയുടെ ആരോപണം ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. യുദ്ധത്തിൽ ആരും വിജയിക്കില്ലെന്ന് യു.എന്നിൽ അസി.സെക്രട്ടറി ജനറലായി സേവനമനുഷ്ഠിക്കുന്ന അമിൻ അവദ് പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, റഷ്യയുമായുള്ള യുദ്ധത്തിൽ തന്റെ രാജ്യം വിജയിക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി വ്യക്തമാക്കി. യുക്രെയ്നിലെ സായുധസേന ഇവിടെയുണ്ട്. ഏറ്റവും പ്രധാനമായ രാജ്യത്തെ ജനങ്ങൾ ഇവിടെയുണ്ട്. 100 ദിവസമായി യുക്രെയ്ൻ പ്രതിരോധത്തിലാണ്. തലസ്ഥാനമായ കിയവിന്റെ മധ്യഭാഗത്തുള്ള യുക്രെയ്നിയൻ പ്രസിഡൻഷ്യൽ ഓഫിസിന് മുന്നിൽനിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സെലൻസ്കി പറഞ്ഞു. വിജയം നമ്മുടേതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.