റഷ്യയുടെ ആണവ ശേഷി മറ്റാരേക്കാളും കൂടുതൽ; ലോകത്തെ ഭയപ്പെടുത്തുന്ന ആവനാഴി
text_fieldsമോസ്കോ: യുക്രെയ്നിലെ സൈനിക നടപടി പ്രതീക്ഷിച്ച രീതിയിൽ പുരോഗമിക്കാത്തതിനെ തുടർന്നാണ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പ്രച്ഛന്നമായി ആണവഭീഷണി മുഴക്കിയതെന്നാണ് വിലയിരുത്തൽ. ഭീഷണി യാഥാർഥ്യമാണോ അല്ലെയോ എന്നതിനപ്പുറം റഷ്യയുടെ ആണവ ആവനാഴിയുടെ വലുപ്പമാണ് ലോകത്തെ ഭയപ്പെടുത്തുന്നത്. ആണവായുധ ശേഷി കൈവരിച്ച ഒമ്പതുരാജ്യങ്ങളാണ് ലോകത്തുള്ളത്.
ആയുധങ്ങളുടെ എണ്ണത്തിൽ മുന്നിലാണ് റഷ്യയുടെ സ്ഥാനം. 5,977 ആണവ പോർമുനകളാണ് റഷ്യയുടെ പക്കലുള്ളത്. രണ്ടാം സ്ഥാനത്താണ് അമേരിക്ക. 5428 ആയുധങ്ങളാണ് യു.എസിന്റെ ശേഖരത്തിൽ. ലോകത്ത് ആകെയുള്ള 12,705 ആയുധങ്ങളിൽ 90 ശതമാനവും ഈ രണ്ട് ആണവ ഭീമന്മാരുടെയും പക്കലാണ്. ഇവരുടെ പരിസരത്തെങ്ങും എത്താൻ മറ്റ് ഏഴു രാജ്യങ്ങൾക്കും കഴിയില്ല.
മൂന്നാം സ്ഥാനത്തുള്ള ചൈനക്കാകട്ടെ, 350 പോർമുനകൾ മാത്രമാണുള്ളത്. നാലാമതുള്ള ഫ്രാൻസിന് 290 ഉം തൊട്ടുപിന്നിലുള്ള ബ്രിട്ടന് 225 ഉം ആയുധങ്ങളുണ്ട്. ഈ അഞ്ചു രാജ്യങ്ങളാണ് അംഗീകൃത ആണവായുധ രാഷ്ട്രങ്ങൾ.
തൊട്ടുപിന്നിലാണ് ഇന്ത്യയും പാകിസ്താനും 150 നും 165 നും ഇടക്ക് ആയുധങ്ങളാണ് രണ്ടുരാഷ്ട്രങ്ങൾക്കുമുള്ളത്. ആണവശക്തിയാണെങ്കിലും ഔദ്യോഗികമായി വെളിപ്പെടുത്താത്ത ഇസ്രായേലിന് 90 ആയുധങ്ങളുണ്ട്. ലോകത്തെ വെല്ലുവിളിച്ച് അടുത്തിടെ ആണവശേഷി കൈവരിച്ച ഉത്തരകൊറിയയുടെ പക്കലുമുണ്ട് 20 ആയുധങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.