യുക്രെയ്നിലെ റഷ്യൻ അധിനിവേശം വർഷങ്ങളോളം നീണ്ടു നിൽക്കുമെന്ന് നാറ്റോ
text_fieldsബ്രസ്സൽസ്: യുക്രയ്നിലെ റഷ്യൻ അധിനിവേശം വർഷങ്ങൾ നീണ്ടു നിൽക്കുമെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ്. യുക്രെയ്ൻ സൈനികർക്ക് അത്യാധുനിക ആയുധങ്ങൾ നൽകുന്നതിലൂടെ റഷ്യൻ നിയന്ത്രണത്തിൽ നിന്ന് ഡോൺബാസ് മേഖലയെ മോചിപ്പിക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
യുദ്ധം വർഷങ്ങളോളം നീണ്ടു നിൽക്കുമെന്ന് മനസ്സിലാക്കി സാഹചര്യം നേരിടാൻ നമ്മളെല്ലാവരും തയാറാകാണം. യുക്രെയ്ന് പിന്തുണ നൽകുന്നതിൽ നിന്നും ഒരിക്കലും പിന്തിരിയരുത്. സൈനിക പിന്തുണ നൽകുന്നത് കൂടാതെ നിലവിൽ ഭക്ഷണം ഊർജ്ജം തുടങ്ങി എല്ലാത്തിനും ചെലവ് കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. ഈ മാസാവസാനം മാഡ്രിഡിൽ നടക്കുന്ന നാറ്റോ ഉച്ചകോടിയിൽ യുക്രെയ്ന് വേണ്ടിയുള്ള സഹായ പാക്കേജ് അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്റ്റോൾട്ടൻബെർഗ് കൂട്ടിച്ചേർത്തു.
കിഴക്കൻ മേഖലയിൽ റഷ്യക്കെതിരെ ശക്തമായി തിരിച്ചടിക്കാൻ സാധിച്ചതിനാൽ യുദ്ധത്തിൽ വിജയിക്കാൻ സാധിക്കുമെന്ന് യുക്രെയ്ൻ ശനിയാഴ്ച ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. മാർച്ചിൽ യുക്രെയ്ൻ തലസ്ഥാനമായ കിയവ് പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് ഡോൺബാസ് ഉൾപ്പടെയുള്ള കിഴക്കൻ മേഖലകൾ കേന്ദ്രീകരിച്ച് റഷ്യ ആക്രമണം ശക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.