അമേരിക്കൻ മാധ്യമങ്ങൾ ഇന്ത്യാവിരുദ്ധ വാർത്തകൾ നൽകുന്നെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ
text_fieldsവാഷിംഗ്ടൺ: വാഷിംഗ്ടൺ പോസ്റ്റ് ഉൾപ്പെടെയുള്ള അമേരിക്കൻ മുഖ്യധാരാ മാധ്യമങ്ങൾ ഇന്ത്യയെ പക്ഷപാതപരമായി കവറേജ് ചെയ്യുന്നതിനെ രൂക്ഷമായി വിമർശിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. "ഞാൻ മാധ്യമങ്ങളെ നോക്കുന്നു. നിങ്ങൾക്കറിയാവുന്ന ചില പത്രങ്ങളുണ്ട്. ഈ പട്ടണത്തിൽ ഉൾപ്പെടെ അവർ എന്താണ് എഴുതാൻ പോകുന്നത്". യു.എസിലെ ഇന്ത്യൻ-അമേരിക്കൻ വംശജരുടെ സമ്മേളനത്തിൽ ജയശങ്കർ പറഞ്ഞു. വാഷിംഗ്ടൺ ഡിസിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ദേശീയ ദിനപത്രമാണ് പ്രശസ്തമായ വാഷിംഗ്ടൺ പോസ്റ്റ്. നിലവിൽ ആമസോണിലെ ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലാണ് പത്രം.
"നോക്കൂ, ഇന്ത്യ എത്രയധികം അതിന്റെ വഴിക്ക് പോകുന്നുവോ, തങ്ങളാണ് ഇന്ത്യയുടെ സംരക്ഷകരും രൂപകൽപ്പകരും എന്ന് വിശ്വസിക്കുന്ന ആളുകൾക്ക് ഇന്ത്യയിൽ സ്ഥാനം നഷ്ടപ്പെടും. ഈ സംവാദകർ പുറത്ത് വരും. -ഈ രാജ്യത്ത് "ഇന്ത്യ വിരുദ്ധ ശക്തികൾ" വർദ്ധിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ജയശങ്കർ പറഞ്ഞു. അത്തരം ഗ്രൂപ്പുകൾ "ഇന്ത്യയിൽ വിജയിക്കുന്നില്ല" എന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. അത്തരം ഗ്രൂപ്പുകൾ പുറത്തു നിന്ന് വിജയിക്കാൻ ശ്രമിക്കുമെന്നും അല്ലെങ്കിൽ പുറത്ത് നിന്ന് ഇന്ത്യയെ രൂപപ്പെടുത്താൻ ശ്രമിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കശ്മീർ വിഷയങ്ങൾ അടക്കം മന്ത്രി പരാർമശിച്ചു. 'മാധ്യമങ്ങൾ എന്താണ് കവർ ചെയ്യുന്നത്? മാധ്യമങ്ങൾ എന്താണ് കവർ ചെയ്യാത്തത്' -വിദേശകാര്യ മന്ത്രി ചോദിച്ചു. കശ്മീരുമായി ബന്ധപ്പെട്ട് യു.എസ് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അയഥാർഥ്യമാണെന്നും അദ്ദേഹം പറഞ്ഞു.
"നമ്മൾ അത് വിട്ടുകൊടുക്കരുത്. നമ്മൾ അതിനെ എതിർക്കണം. നമ്മൾ വിദ്യാഭ്യാസം നൽകണം. ആഖ്യാനം രൂപപ്പെടുത്തണം. ഇതൊരു മത്സര ലോകമാണ്. നമ്മുടെ സന്ദേശങ്ങൾ പുറത്തെടുക്കേണ്ടതുണ്ട്. അതാണ് നിങ്ങൾക്കുള്ള എന്റെ സന്ദേശം" -അമേരിക്കയിലെ ഇന്ത്യക്കാരോട് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.