പട്ടാളനിയമം പ്രഖ്യാപിക്കാനുള്ള നീക്കം; ദക്ഷിണകൊറിയൻ പ്രസിഡന്റിന്റെ ഓഫീസ് റെയ്ഡ് ചെയ്ത് പൊലീസ്
text_fieldsസിയോൾ: പട്ടാളനിയമം പ്രഖ്യാപിക്കാനുള്ള നീക്കത്തിന് പിന്നാലെ ദക്ഷിണകൊറിയൻ പ്രസിഡന്റിന്റെ ഓഫീസ് റെയ്ഡ് ചെയ്ത് പൊലീസ്. യുൻ സുക് യോളിന്റെ ഓഫീസിലാണ് റെയ്ഡ് നടന്നത്. പട്ടാളനിയമം പ്രഖ്യാപിച്ച രാത്രിയിലെ മന്ത്രിസഭ യോഗത്തിന്റെ വിവരങ്ങൾ തേടിയാണ് അന്വേഷണ ഏജൻസികൾ എത്തിയതെന്നാണ് സൂചന.
ഇംപീച്ച്മെന്റും സ്ഥാനമൊഴിയണമെന്ന ആവശ്യങ്ങളും അവഗണിച്ച് ദക്ഷിണകൊറിയൻ പ്രസിഡന്റ് ഇപ്പോഴും തൽസ്ഥാനത്ത് തുടരുകയാണ്. ഇതിനിടെ കലാപം, രാജ്യദ്രോഹം തുടങ്ങിയ വകുപ്പുകൾ ചുമത്തി സർക്കാറിന്റെ വിവിധ ഏജൻസികൾ പ്രസിഡന്റിനെതിരെ അന്വേഷണം തുടരുകയാണ്.
പ്രതിപക്ഷവുമായുള്ള പ്രശ്നങ്ങള്‍ക്കിടെയാണ് ദക്ഷിണകൊറിയയിൽ പട്ടാള നിയമം പ്രഖ്യാപിച്ചത്. ഇതോടെ രാജ്യത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നിരോധിച്ചു. മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. സൈന്യം രംഗത്തിറങ്ങി. പാര്‍ലമെന്റിന്റെ പ്രവേശനകവാടം അടച്ചു.
പിന്നാലെ വന്‍പ്രതിഷേധമുണ്ടായി. എന്നാല്‍, സംഘര്‍ഷാവസ്ഥ നീണ്ടത് ആറ് മണിക്കൂര്‍മാത്രമാണ്. പ്രസിഡന്റിന്റെ തീരുമാനം ദേശീയ അസംബ്ലി തള്ളി. പ്രസിഡന്റിന്റെ പാര്‍ട്ടിയില്‍പ്പെട്ടവരടക്കം അദ്ദേഹത്തിന്റെ തീരുമാനത്തിനെതിരെ വോട്ടുരേഖപ്പെടുത്തി. തുടർന്ന് പ്രസിഡന്റ് പട്ടാളനിയമം പിൻവലിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.