കനേഡിയൻ വിദേശകാര്യ മന്ത്രിയുമായി എസ്. ജയശങ്കർ ചർച്ച നടത്തി
text_fieldsമ്യൂണിക്: കനേഡിയൻ വിദേശകാര്യമന്ത്രി മെലാനി ജോളിയുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ കൂടിക്കാഴ്ച നടത്തി. മ്യൂണിക് സുരക്ഷാ സമ്മേളനത്തോടനുബന്ധിച്ചാണ് വെള്ളിയാഴ്ച ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഖലിസ്താൻ ഭീകരനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിന് പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായിരുന്നു.
2023 ജൂണിൽ കാനഡയിലെ സറേയിലാണ് ഖലിസ്താൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടത്. തങ്ങളുടെ സംഭാഷണം ഇന്ത്യ-കാനഡ ഉഭയകക്ഷി ബന്ധത്തിന്റെ ഇന്നത്തെ അവസ്ഥയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടുള്ളതാണെന്ന് എസ്. ജയശങ്കർ എക്സിൽ കുറിച്ചു.
യു.എസിലെ ജർമൻ അംബാസഡർ ക്രിസ്‌റ്റോഫ് ഹ്യൂസ്‌ജന്റെ അധ്യക്ഷതയിൽ 60-ാമത് മ്യൂണിക് സെക്യൂരിറ്റി കോൺഫറൻസ് ഫെബ്രുവരി 16 മുതൽ 18 വരെ മ്യൂണിക്കിലാണ് നടക്കുന്നത്. ഇംഗ്ലണ്ട്, അമേരിക്ക, യൂറോപ്യൻ യൂണിയൻ, ജർമ്മനി. അർജന്റീന, ഗ്രീക്ക് അടക്കം വിവിധ രാഷ്ട്രങ്ങളിലെ വിദേശകാര്യ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയതായി എസ്. ജയശങ്കർ അറിയിച്ചു.
ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും കനേഡിയൻ വിദേശകാര്യമന്ത്രിമെലാനി ജോളിയുമായി വിദേശകാര്യമന്ത്രി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.