ബ്രിട്ടനിൽ എലിസബത്ത് രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി
text_fields
ലണ്ടൻ: ബ്രിട്ടനിൽ എലിസബത്ത് രാജ്ഞി അധികാരത്തിലേറിയതിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ആദരിക്കുന്നവരിൽ പ്രമുഖൻ ഇന്ത്യൻ എഴുത്തുകാരൻ സൽമാൻ റുഷ്ദി. ഏറെ സന്തോഷം നൽകുന്ന വിവരമാണിതെന്ന് 74കാരനായ റുഷ്ദി പ്രതികരിച്ചു. കമ്പാനിയൻ ഓഫ് ഹോണർ എന്ന ക്ലബിലേക്കാണ് റുഷ്ദിയെ നാമനിർദേശം ചെയ്തത്. കല,സാഹിത്യം,സയൻസ്, വൈദ്യശാസ്ത്രം തുടങ്ങിയ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയവരെയാണ്ക്ലബിൽ ഉൾപ്പെടുത്തുന്നത്. 65 പേർക്ക് മാത്രമാണ് ഇതിൽ അംഗത്വം. അതിനിടെ,
പ്ലാറ്റിനം ജൂബിലി പ്രമാണിച്ച് നാല് ദിവസങ്ങളിലായി രാജ്യത്തുടനീളം ആഘോഷങ്ങൾ സംഘടിപ്പിക്കുന്നവർക്കും കോമൺവെൽത്തിനും എലിസബത്ത് രാജ്ഞി നന്ദി പറഞ്ഞു. 1952 ഫെബ്രുവരിയിൽ 25ാം വയസ്സിലാണ് രാജ്ഞി പദവിയിൽ പ്രവേശിച്ചത്.
പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് പ്രത്യേക ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് യു.കെ ഫോറിൻ, കോമൺവെൽത്ത് ആൻഡ് ഡെവലപ്‌മെന്റ് ഓഫീസ് (എഫ്.സി.ഡി.ഒ) അറിയിച്ചു. ക്വീൻസ് ബർത്ത്ഡേ പരേഡ് എന്ന് വിളിക്കപ്പെടുന്ന, സൈനിക നേതൃത്വത്തിലുള്ള ട്രൂപ്പിംഗ് ദി കളർ ചടങ്ങോടെയാണ് ആഘോഷങ്ങൾ ആരംഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.