സാംസങ് ചെയർമാൻ ലീ കുൻ ഹി അന്തരിച്ചു
text_fieldsസോൾ: സാംസങ് ഇലക്ട്രോണിക്‌സ് ചെയർമാൻ ലീ കുൻ ഹി അന്തരിച്ചു. 78 വയസായിരുന്നു. ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ്ങിനെ ലോകത്തെ ടെക് ഭീമൻമാരുടെ പട്ടികയിൽ മുൻനിരയിലെത്തിച്ച അദ്ദേഹം 2014 ലുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ഏറെ നാളായി കിടപ്പിലായിരുന്നു. ഞായറാഴ്ച പുലർച്ചെ സോളിലെ സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യമെന്ന് കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു.
ലോകത്തിലെ ഏറ്റവും വലിയ 12ാമത്തെ സാമ്പത്തിക ശക്തിയായ ദക്ഷിണ കൊറിയയുടെ ജി.ഡി.പിയുടെ അഞ്ച് ഭാഗവും കമ്പനിയുടെ ആകെയുള്ള വിറ്റുവരവാണ്. 2014ൽ പിതാവ് അസുഖബാധിതനായതിനെ തുടർന്ന് വൈസ് ചെയർമാനായ മകൻ ലീ ജാ യോങ്ങാണ് കമ്പനിയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.
മുൻ ദക്ഷിണ കൊറിയൻ പ്രസിഡൻറ് പാർക് ഗ്യൂൻഹേക്ക് കൈക്കൂലി നൽകിയതുമായി ബന്ധപ്പെട്ട് ലീയെ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു. അഞ്ച് വർഷത്തെ ജയിൽ വാസം വിധിച്ചെങ്കിലും അപ്പീലിന് പോയതിനെത്തുടർന്ന് ഒരു വർഷത്തിനകം ഫ്രീയായി.
1987 മുതൽ 98 വരെ കമ്പനിയുടെ ചെയർമാൻ, 1998 മുതൽ 2008 വരെ സി.ഇ.ഒയും ചെയർമാൻ, 2010 മുതൽ 2020 വരെ ചെയർമാൻ എന്നീ പദവികൾ വഹിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.