ഗസ്സ ആശുപത്രിക്കുമേൽ ഉപരോധം; മരണമുനമ്പിൽ 100ലേറെ രോഗികൾ
text_fieldsഗസ്സ സിറ്റി: വടക്കൻ ഗസ്സയിലെ ബെയ്ത് ലാഹിയയിൽ ഇസ്രായേൽ ഉപരോധവും ആക്രമണവും കനപ്പിച്ച കമാൽ അദ്വാൻ ആശുപത്രിയിൽ ചികിത്സയിലുള്ള 100ലേറെ രോഗികൾ മരണമുഖത്താണെന്ന് മുന്നറിയിപ്പ്. അധിനിവേശ സേന ഇവിടെ തുടർച്ചയായി ബോംബിടുന്നതിനൊപ്പം മരുന്നും ഭക്ഷണവും അവശ്യ സേവനങ്ങളും നിഷേധിക്കുകയും ചെയ്യുന്നതാണ് ഭീഷണിയാകുന്നത്. ഇവിടെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന് മെഡിക്കൽ പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. അൽഔദ ആശുപത്രിയിലും സ്ഥിതി സമാനമാണെന്നും ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഓക്സിജൻ വിതരണം പോലും മുടക്കിയാണ് ഇസ്രായേൽ ക്രൂരത.
നുസൈറാത്ത് അഭയാർഥി ക്യാമ്പിലെ ഭക്ഷണ വിതരണ കേന്ദ്രത്തിലെ ആക്രമണത്തിൽ അഞ്ചു പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ നാലും കുട്ടികളാണ്. 24 മണിക്കൂറിനിടെ ഗസ്സയുടെ വിവിധ ഭാഗങ്ങളിലെ ആക്രമണങ്ങളിൽ 30 പേർ മരിക്കുകയും 84 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ ഗസ്സയിലെ മരണസംഖ്യ 44,532 ആയി. പരിക്കേറ്റവർ 105,538ഉം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.