വരാനിരിക്കുന്നത് കോവിഡിനേക്കാൾ തീവ്രമായ പകർച്ചവ്യാധികൾ; പ്രതിരോധത്തിന് കൂടുതൽ പണം ചെലവഴിക്കണമെന്ന്
text_fieldsവാഷിങ്ടൺ: വരാനിരിക്കുന്ന പകർച്ചവ്യാധികൾ കോവിഡിനേക്കാൾ തീവ്രമാകുമെന്ന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധ. ഒക്സ്ഫെഡ്-ആസ്ട്രസെനിക്ക വാക്സിന്റെ പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരിൽ ഒരാളായ പ്രഫ.ഡാമേ സാറാഹ് ഗിൽബെർട്ടാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. പകർച്ചവ്യാധി പ്രതിരോധത്തിനായി കൂടുതൽ പണം ചെലവഴിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഒമിക്രോൺ വകഭേദത്തിനെതിരെ നിലവിലുള്ള വാക്സിനുകൾക്ക് ഫലപ്രാപ്തി കുറവായിരിക്കുമെന്നും അവർ പറഞ്ഞു.
നമ്മുടെ ജീവിതത്തേയും ജീവനോപാധികളേയും വൈറസ് ആക്രമിക്കുന്ന അവസാന സംഭവമായിരിക്കില്ല കോവിഡ്. ഇതിലും രൂക്ഷമായ ആക്രമണം നാം നേരിടേണ്ടി വരുമെന്നതാണ് സത്യം. കോവിഡിനേക്കാളും വേഗത്തിൽ പടരുന്ന തീവ്രമായ വൈറസുകളേയാവും ഇനി നേരിടേണ്ടി വരിക.
ഇനിയും അത്തരമൊരു സാഹചര്യത്തിലൂടെ കടന്നു പോകാൻ നമുക്കാവില്ല. എങ്കിലും പകർച്ചവ്യാധികളുടെ മുന്നൊരുക്കത്തിനായി ഇപ്പോഴും നാം ഫണ്ട് ചെലവഴിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഒമിക്രോണിനെ കുറിച്ചുള്ള കൂടുതൽ പഠനഫലങ്ങൾ പുറത്ത് വരുന്നത് വരെ ജനം ജാഗ്രത പാലിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.