സെനറ്റിലെത്തുന്ന ആദ്യ ട്രാൻസ്ജെൻഡർ; ചരിത്രത്തിൽ ഇടംനേടി സാറയും
text_fieldsവാഷിങ്ടൺ: യു.എസ് ചരിത്രത്തിൽ ആദ്യമായി ട്രാൻസ്ജെൻഡർ സെനറ്റിലേക്ക്. ഡെമോക്രാറ്റിക് സ്ഥാനാർഥിയായ സാറാ മെക്ക്ബ്രൈഡ് വൻ ഭൂരിപക്ഷത്തോടെയാണ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഡെലവയർ സംസ്ഥാനത്തുനിന്ന് 73 ശതമാനം വോട്ടുകളാണ് സാറ നേടിയത്.
റിപ്പബ്ലിക്കൻ സ്ഥാനാർഥി ജോസഫ് മെക്കോളിനെയാണ് സാറ പരാജയപ്പെടുത്തിയത്.
എൽ.ജി.ബി.ടി.ക്യുവിെൻറ അവകാശങ്ങൾക്കും തുല്യതക്കും വേണ്ടി നിരന്തരം പോരാടിെകാണ്ടിരിക്കുന്ന വ്യക്തിയാണ് സാറ. തുല്യത നിയമത്തിന് വേണ്ടിയും അവർ പോരടിച്ചിരുന്നു. താൻ അധികാരത്തിലെത്തിയാൽ 100 ദിവസത്തിനകം തുല്യത നിയമം പാസാക്കുമെന്ന് സാറക്ക് ഡെമോക്രാറ്റിക് പ്രസിഡൻറ് സ്ഥാനാർഥി ജോ ബൈഡൻ ഉറപ്പുനൽകിയിരുന്നു.
2016ൽ ഡെമോക്രാറ്റിക് പാർട്ടി നാഷനൽ കൺവെൻഷനിൽ പ്രസംഗിച്ച ആദ്യ ട്രാൻസ് ജെൻഡറായി സാറ ചരിത്രം കുറിച്ചിരുന്നു. പിന്നീട് മനുഷ്യാവകാശ ക്യാമ്പയിനിെൻറ പ്രസ് സെക്രട്ടറിയായും പ്രവർത്തിച്ചു.
താൻ നിയമനിർമാണം നടത്തുക വ്യക്തിത്വത്തിെൻറ അടിസ്ഥാനത്തിലായിരിക്കില്ലെന്നും തെൻറ മൂല്യങ്ങളും ജനങ്ങളുടെ ആവശ്യവും പരിഗണിച്ചായിരിക്കുമെന്നും സാറ പറഞ്ഞു. ട്രാൻസ്ജെൻഡറുകളുടെ ക്ഷേമത്തിന് പുറമെ, തൊഴിൽ, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവക്കായിരിക്കും പ്രധാന്യം നൽകുകയെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.