Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫലസ്തീൻ അഭയാർഥികൾക്ക്...

ഫലസ്തീൻ അഭയാർഥികൾക്ക് സൗദിയുടെ 2.7 കോടി ഡോളർ സഹായം

text_fields
bookmark_border
ഫ​ല​സ്തീ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് സൗ​ദിയുടെ​ 2.7 കോ​ടി ഡോ​ള​ർ സ​ഹാ​യം
cancel
camera_alt

അ​മ്മാ​നി​ൽ ഫ​ല​സ്തീ​ൻ അ​ഭ​യാ​ർ​ഥി​ക​ളെ സ​ഹാ​യി​ക്കാ​ൻ ജോ​ർ​ഡ​നി​ലെ സൗ​ദി അം​ബാ​സ​ഡ​ർ

നാ​യി​ഫ് അ​ൽ-​സു​ദൈ​രി, യു.​എ​ൻ.​ആ​ർ.​ഡ​ബ്ല്യു.​എ അ​ണ്ട​ർ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഫി​ലി​പ് ല​സാ​രി​നി, പി.​എ​ൽ.​ഒ എ​ക്‌​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗം ഡോ. ​അ​ഹ​മ്മ​ദ് അ​ബു ഹോ​ളി എ​ന്നി​വ​ർ

ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ച​പ്പോ​ൾ  

യാം​ബു: ഫ​ല​സ്തീ​ൻ അ​ഭ​യാ​ർ​ഥി​ക​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​നും അ​വ​ർ​ക്ക് വേ​ണ്ട അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്കും സേ​വ​ന​ങ്ങ​ൾ​ക്കു​മാ​യി സൗ​ദി അ​റേ​ബ്യ 2.7 കോ​ടി ഡോ​ള​ർ സം​ഭാ​വ​ന ന​ൽ​കി. ഫ​ല​സ്തീ​ൻ അ​ഭ​യാ​ർ​ഥി​ക​ളു​ടെ ദു​രി​താ​ശ്വാ​സ​ത്തി​നും മ​നു​ഷ്യ വി​ക​സ​ന​ത്തി​നും പി​ന്തു​ണ ന​ൽ​കു​ന്ന യു​നൈ​റ്റ​ഡ് നേ​ഷ​ൻ​സ് റി​ലീ​ഫ് ആ​ൻ​ഡ്​ വ​ർ​ക്‌​സ് ഏ​ജ​ൻ​സി​യു​മാ​യി (യു.​എ​ൻ.​ആ​ർ.​ഡ​ബ്ല്യു.​എ) സൗ​ദി ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ച്​ സം​ഭാ​വ​ന കൈ​മാ​റി​യ​താ​യി സൗ​ദി പ്ര​സ് ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

ജോ​ർ​ഡ​ൻ ത​ല​സ്ഥാ​ന​ന​ഗ​ര​മാ​യ അ​മ്മാ​നി​ൽ​വെ​ച്ചാ​ണ് ജോ​ർ​ഡ​നി​ലെ സൗ​ദി അം​ബാ​സ​ഡ​ർ നാ​യി​ഫ് അ​ൽ​സു​ദൈ​രി, യു.​എ​ൻ.​ആ​ർ.​ഡ​ബ്ല്യു.​എ ക​മീ​ഷ​ണ​ർ ജ​ന​റ​ൽ ഫി​ലി​പ് ല​സാ​രി​നി, ഫ​ല​സ്തീ​ൻ ലി​ബ​റേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ന്റെ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​വും ഡി​പ്പാ​ർ​ട്മെ​ന്റ് ത​ല​വ​നു​മാ​യ ഡോ. ​അ​ഹ​മ്മ​ദ് അ​ബു ഹോ​ളി എ​ന്നി​വ​രാ​ണ് ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ച​ത്.

സ്വ​ന്തം രാ​ജ്യ​ത്ത് അ​ഭ​യാ​ർ​ഥി​ക​ളാ​യി മാ​റി​യ ഫ​ല​സ്തീ​നി​ക​ൾ മ​നു​ഷ്യ​ത്വ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ൾ പോ​ലു​മി​ല്ലാ​ത്ത​വ​രാ​യി മാ​റി​യി​ട്ടു​ണ്ട്. മേ​ഖ​ല​യി​ൽ 56 ല​ക്ഷം അ​ഭ​യാ​ർ​ഥി​ക​ൾ ഉ​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. ഫ​ല​സ്തീ​നി​ക​ൾ​ക്ക് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി സൗ​ദി അ​ട​ക്ക​മു​ള്ള അ​റ​ബ് രാ​ജ്യ​ങ്ങ​ൾ രം​ഗ​ത്തു​ണ്ട്. ദ​ശാ​ബ്ദ​ങ്ങ​ളാ​യി ഏ​റ്റ​വും മി​ക​ച്ച സ​ഹാ​യം ന​ൽ​കു​ന്ന​തി​ൽ സൗ​ദി ഏ​റെ ശ്ര​ദ്ധ​പു​ല​ർ​ത്തി​യി​ട്ടു​ണ്ട്.

ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കും നീ​തി​പൂ​ർ​വ​മാ​യ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നും സൗ​ദി ഭ​ര​ണ​കൂ​ടം പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​മെ​ന്ന​ത് രാ​ജ്യ​ത്തി​ന്റെ പ്ര​ഖ്യാ​പി​ത ന​യ​മാ​ണെ​ന്നും ഇ​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഇ​പ്പോ​ഴ​ത്തെ സാ​മ്പ​ത്തി​ക സ​ഹാ​യ​മെ​ന്നും പ്രാ​ദേ​ശി​ക പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു.ഫ​ല​സ്തീ​നി​ൽ സ്ഥി​ര​ത​യും സു​ര​ക്ഷ​യും വ​ർ​ധി​പ്പി​ക്കാ​നും സ​മ്പ​ദ് വ്യ​വ​സ്ഥ​ക്ക് ക​രു​ത്തു​പ​ക​രാ​നും സ​ഹാ​യി​ക്കാ​ൻ ന​ട​ത്തു​ന്ന സൗ​ദി​യു​ടെ പ്ര​ധാ​ന പ​ങ്കി​ൽ ഫ​ല​സ്തീ​ൻ അ​ധി​കൃ​ത​ർ സ​ന്തു​ഷ്ടി​യും ക​ട​പ്പാ​ടും അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palestinian refugeesSaudi Arabia
News Summary - Saudi Arabia donates 2.7 million dollar to Palestinian refugees
Next Story