സൗദിയിൽ ഉപയോഗശൂന്യമായ ആയുധക്കൂനയിൽ സ്ഫോടനം
text_fieldsറിയാദ്: സൗദി അറേബ്യയിൽ ഉപയോഗശൂന്യമായ ആയുധങ്ങൾ തള്ളിയ സ്ഥലത്ത് സ്ഫോടനം. തലസ്ഥാനമായ റിയാദിൽനിന്ന് 70 കിലോമീറ്റർ മാറി ഖർജിൽ രാവിലെ 5.10 ഓടെയാണ് സംഭവം. ഉപയോഗശൂന്യമായതും കേടുവന്നതുമായ ആയുധങ്ങൾ നശിപ്പിക്കാൻ ഉപയോഗിക്കുന്ന സ്ഥലമാണിതെന്ന് സൗദി പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർകി അൽമാലികി പറഞ്ഞു.
സ്ഫോടനത്തിൽ ആർക്കും പരിക്കില്ലെന്നും ആകസ്മികമായി സംഭവിച്ചതാണെന്നും അധികൃതർ വ്യക്തമാക്കി. പ്രിൻസ് സുൽത്താൻ വ്യോമതാവളത്തിന് അടുത്താണ് ഖർജ്. അതിനടുത്തായി 2500 സൈനികരും പാട്രിയറ്റ് മിസൈലുകളും യുദ്ധവിമാനങ്ങളുമുൾപെടെ വിപുല സംവിധാനങ്ങളുമായി പ്രവർത്തിക്കുന്ന അമേരിക്കൻ സേനാ താവളവുമുണ്ട്. സംഭവത്തിൽ യു.എസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇറാൻ വെല്ലുവിളി മുൻനിർത്തിയാണ് ഈ യു.എസ് സൈനിക വിന്യാസം. സ്ഫോടനത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.