Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇ​സ്തം​ബൂ​ളി​ലെ...

ഇ​സ്തം​ബൂ​ളി​ലെ ഭീ​ക​രാ​ക്ര​മ​ണ​ത്തെ സൗ​ദി അ​പ​ല​പി​ച്ചു

text_fields
bookmark_border
Saudi condemns terror attack in Istanbul
cancel

ജു​ബൈ​ൽ: തു​ർ​ക്കി​യ​യി​ലെ സെ​ൻ​ട്ര​ൽ ഇ​സ്തം​ബൂ​ളി​ൽ ന​ട​ന്ന ​ഭീ​ക​രാ​ക്ര​മ​ണ​ത്തെ സൗ​ദി അ​റേ​ബ്യ അ​പ​ല​പി​ച്ചു. ത​ക്‌​സിം മേ​ഖ​ല​യി​ൽ നി​ര​വ​ധി സാ​ധാ​ര​ണ​ക്കാ​രു​ടെ മ​ര​ണ​ത്തി​നും പ​രി​ക്കി​നും കാ​ര​ണ​മാ​യ ബോം​ബാ​ക്ര​മ​ണ​മാ​ണ് ന​ട​ന്നി​രി​ക്കു​ന്ന​ത്.

ഈ ​ഭീ​രു​ത്വം നി​റ​ഞ്ഞ ന​ട​പ​ടി​ക്കെ​തി​രെ രാ​ജ്യം തു​ർ​ക്കി​യ​ക്കൊ​പ്പം നി​ല​കൊ​ള്ളു​ന്നു​വെ​ന്ന് സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ഇ​ര​ക​ളു​ടെ കു​ടും​ബ​ങ്ങ​ളോ​ടും തു​ർ​ക്കി​യ സ​ർ​ക്കാ​റി​നോ​ടും ജ​ന​ങ്ങ​ളോ​ടും ആ​ത്മാ​ർ​ഥ​മാ​യ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്നു.

പ​രി​ക്കേ​റ്റ​വ​ർ വേ​ഗ​ത്തി​ൽ സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്ന് ആ​ശം​സി​ച്ചു. ഞാ​യ​റാ​ഴ്ച ഇ​സ്തം​ബൂ​ളി​ലെ ഇ​സ്തി​ക്‌​ലാ​ൽ അ​വ​ന്യൂ​വി​ലു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ൽ ആ​റു പേ​ർ മ​രി​ക്കു​ക​യും 38 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി സി​റ്റി ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ​വ​ർ ചി​കി​ത്സ​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:istambulsaudinews
News Summary - Saudi condemns terror attack in Istanbul
Next Story