Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസൗദി ദൗത്യം:...

സൗദി ദൗത്യം: സുഡാനിൽനിന്ന് രക്ഷപ്പെടുത്തിയവരുടെ എണ്ണം 5197 ആയി

text_fields
bookmark_border
സൗദി ദൗത്യം: സുഡാനിൽനിന്ന് രക്ഷപ്പെടുത്തിയവരുടെ എണ്ണം 5197 ആയി
cancel
camera_alt

സു​ഡാ​നി​ൽ​നി​ന്ന് സൗ​ദി ര​ക്ഷ​പ്പെ​ടു​ത്തി​യ​വ​ർ ജി​ദ്ദ​യി​ലെ​ത്തി​യ​പ്പോ​ൾ

ജി​ദ്ദ: ആ​ഭ്യ​ന്ത​ര ക​ലാ​പം രൂ​ക്ഷ​മാ​യ സു​ഡാ​നി​ൽ​നി​ന്ന് സൗ​ദി അ​റേ​ബ്യ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യി 133 പേ​രെ​കൂ​ടി ജി​ദ്ദ​യി​ലെ​ത്തി​ച്ചു. വി​മാ​ന​ത്തി​ലും ക​പ്പ​ലി​ലു​മാ​യാ​ണ് ഇ​ത്ര​യും പേ​രെ എ​ത്തി​ച്ച​ത്.

45 സ്വ​ദേ​ശി​ക​ളെ​യും 36 വി​ദേ​ശി​ക​ളെ​യും റോ​യ​ൽ സൗ​ദി എ​യ​ർ​ഫോ​ഴ്‌​സ് വി​മാ​ന​ത്തി​ലും ‘ദി​ർ​ഇ​യ’​എ​ന്ന സൗ​ദി ക​പ്പ​ലി​ൽ 52 വി​ദേ​ശി​ക​ളെ​യു​മാ​ണ് ജി​ദ്ദ​യി​ലെ​ത്തി​ച്ച​ത്.വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 36 പേ​ർ പാ​കി​സ്താ​നി​ൽ​നി​ന്നു​ള്ള​വ​രാ​ണ്. ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ഒ​മാ​ൻ, പാ​കി​സ്താ​ൻ, അ​മേ​രി​ക്ക, നേ​പ്പാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ്.

സു​ഡാ​നി​ൽ​നി​ന്ന് കൂ​ടു​ത​ൽ പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി ജി​ദ്ദ​യി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ സൗ​ദി അ​റേ​ബ്യ​ക്ക് കീ​ഴി​ൽ തു​ട​രു​ക​യാ​ണ്.സു​ഡാ​നി​ൽ​നി​ന്ന് സൗ​ദി അ​റേ​ബ്യ ആ​ളു​ക​ളെ ര​ക്ഷ​പ്പെ​ടു​ത്ത​ൽ ആ​രം​ഭി​ച്ച​തി​ന് ശേ​ഷം ജി​ദ്ദ​യി​ലെ​ത്തി​ച്ച​വ​രു​ടെ എ​ണ്ണം 5,197 ആ​യി. ഇ​തി​ൽ 184 പേ​ർ സൗ​ദി പൗ​ര​ന്മാ​രും 5,013 പേ​ർ 100 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​ദേ​ശി​ക​ളു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiSudan clashSaudi mission
News Summary - Saudi Mission: Rescued 5197 people from Sudan
Next Story