‘ആദ്യം മക്കളെ രക്ഷിക്കൂ, അതിനുശേഷം എന്റെ കാര്യം നോക്കിയാൽ മതി’
text_fieldsഅങ്കാറ: ‘‘ആദ്യം എന്റെ മക്കളെ രക്ഷിക്കൂ, മകനും മകളും കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടപ്പുണ്ട്. അവരെ പുറത്തെടുത്തശേഷം മാത്രം എന്റെ കാര്യം നോക്കിയാൽ മതി...’’ രക്ഷാപ്രവർത്തകരോടുള്ള ഹസൻ അസ്ലന്റെ അഭ്യർഥനയായിരുന്നു ഇത്. ഹസന്റെ മകൾ സൈനബും മകൻ സാൾതിക് ബുഗ്രയും കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.
മക്കളെ രക്ഷപ്പെടുത്തിയെന്ന് ബോധ്യമായ ശേഷമാണ് ഈ പിതാവ് രക്ഷാപ്രവർത്തകരുടെ കൈപിടിച്ചത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ ഗാസിയൻടെപ് പ്രവിശ്യയിലാണ് അഞ്ചുദിവസൾക്കുശേഷം അത്ഭുതകരമായ രക്ഷപ്പെടുത്തൽ നടന്നത്.
ഹസൻ, ഭാര്യ ഹവ്വ, മക്കളായ ഫത്മാഗുൽ അസ്ലൻ, സൈനബ്, സാൾതിക് എന്നിവരെയാണ് 129 മണിക്കൂറിനുശേഷം രക്ഷപ്പെടുത്തിയത്. ഹവ്വയെയും ഫത്മാഗുലിനെയും ശനിയാഴ്ച രാവിലെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചു. തുടർരക്ഷാപ്രവർത്തനത്തിലാണ് ഹസനെയും മറ്റ് രണ്ട് മക്കളെയും കണ്ടെത്തിയത്. തുടർന്ന് മൂവരെയും രക്ഷപ്പെടുത്താൻ സാധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.