അഴിമതിവിരുദ്ധ നിയമത്തിലെ ഭേദഗതി റദ്ദാക്കിയതിനെതിരെ പാക് സർക്കാർ
text_fieldsഇസ്‍ലാമാബാദ്: അഴിമതി നിരോധന നിയമത്തിൽ മുൻസർക്കാർ കൊണ്ടുവന്ന ഭേദഗതികൾ നിയമവിരുദ്ധമാണെന്ന് വിധിച്ച സുപ്രീംകോടതി നടപടിക്കെതിരെ പാകിസ്താൻ സർക്കാർ. നവാസ് ശരീഫ്, ആസിഫ് അലി സർദാരി തുടങ്ങി നിരവധി നേതാക്കളെ ബാധിക്കുന്നതാണ് സുപ്രീംകോടതി വിധി.
വിധിക്കെതിരെ സർക്കാർ അപ്പീൽ സമർപ്പിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കേസുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ ഹാജരാക്കാൻ 15 ദിവസത്തെ സമയം ആവശ്യപ്പെടുകയും ചെയ്തു. ദേശീയ പ്രതിബദ്ധതാ ബ്യൂറോ (എൻ.എ.ബി) ഭേദഗതികളിൽ മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടിട്ടില്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. നിയമനിർമാണത്തിന് പാർലമെന്റിന് അവകാശമുണ്ടെന്നും സർക്കാർ വാദിച്ചു.
ഷെഹ്ബാസ് ശരീഫിന്റെ നേതൃത്വത്തിലുള്ള മുൻ സർക്കാർ ദേശീയ പ്രതിബദ്ധതാ ഓർഡിനൻസിലൂടെ കൊണ്ടുവന്ന ഭേദഗതികളുടെ പ്രയോജനം ലഭിച്ച ജനപ്രതിനിധികൾ വീണ്ടും അഴിമതിക്കേസിൽ വിചാരണ നേരിടണമെന്നാണ് സെപ്റ്റംബർ 15ന് പുറപ്പെടുവിച്ച ഭൂരിപക്ഷ വിധിയിൽ സുപ്രീംകോടതി വ്യക്തമാക്കിയത്.
അഴിമതിവിരുദ്ധ നിയമത്തിലെ ഭേദഗതികൾ കോടതി റദ്ദാക്കുകയും ചെയ്തു. ഷെഹ്ബാസ് ശരീഫ്, യൂസഫ് റാസ ഗിലാനി, രാജാ പർവേസ് അഷ്റഫ്, ഷാഹിദ് ഖഗാൻ അബ്ബാസി തുടങ്ങിയവരാണ് അഴിമതിക്കേസിൽ വീണ്ടും വിചാരണ നേരിടേണ്ടിവരുന്ന നേതാക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.