അടുത്ത കോവിഡ് വകഭേദം എങ്ങനെയായിരിക്കും? വ്യക്തതയില്ലെന്ന് ലോകാരോഗ്യ സംഘടന
text_fieldsകൊറോണ വൈറസിന്റെ പരിണാമത്തെക്കുറിച്ച് ആരോഗ്യ വിദഗ്ധർക്ക് ഇതുവരെ വ്യക്തമായ നിഗമനത്തിലെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. വൈറസ് ഇപ്പോഴും പരിണമിച്ച് കൊണ്ടിരിക്കുന്നതിനാൽ അടുത്ത വകഭേദം എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കാനാവില്ലെന്ന് ലോകാരോഗ്യ സംഘടനയിലെ സാംക്രമികരോഗ വിദഗ്ധയും കോവിഡ് 19 സാങ്കേതിക സംഘത്തിന്റെ മേധാവിയുമായ മരിയ വാൻ കെർഖോവ് അഭിപ്രായപ്പെട്ടു.
ഗ്ലോബൽ ഇൻഫ്ലുവൻസ് സർവൈലൻസ് ആൻഡ് റെസ്‌പോൺസ് സിസ്റ്റത്തിന് (GISRS) കൂടുതൽ ഡാറ്റ കിട്ടിയാൽ മാത്രമേ വൈറസിന്റെ പരിണാമത്തെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കൂവെന്ന് തന്റെ പ്രസ്താവനക്ക് വ്യക്തത വരുത്തി കെർഖോവ് ട്വീറ്റ് ചെയ്തു. സാധാരണ പകർച്ചപ്പനികളെ അപേക്ഷിച്ച് കാലാനുസൃതമല്ലാതെയാണ് കൊറോണ വൈറസ് പരിണമിക്കുന്നതെന്നും അതുകൊണ്ട് പരിണാമത്തെക്കുറിച്ച് പ്രവചിക്കാനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു.
കൊറോണ വൈറസിന്റെ അവസാന വകഭേദമായിരിക്കില്ല ഒമിക്രോണെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ലോകാരോഗ്യ സംഘടന ഇത്തരമൊരു പ്രസ്താവന നടത്തുന്നത്. അടുത്ത വകഭേദങ്ങൾ എങ്ങനെയായിരിക്കുമെന്നോ അവ എങ്ങനെ മഹാമാരിയെ രൂപപ്പെടുത്തുമെന്നോ വിദഗ്ധർക്ക് അറിയില്ലെന്ന് മുൻപ് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ്സും റിപ്പോർട്ട് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.